Tap to Read ➤

പുതു ജീവിതം; വിവാഹ മോചനത്തിന് ശേഷം പ്രണയം കണ്ടെത്തിയ താരങ്ങൾ

താരങ്ങളുടെ വിവാഹവും വിവാഹ മോചനവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. വിവാഹ മോചനത്തിന് ശേഷം രണ്ടാം തവണ പ്രണയിതാക്കളെ കണ്ടെത്തിയ താരങ്ങളും നിരവധിയാണ്.
Abhinand Chandran
2014 ൽ ആദ്യ ഭാര്യ സൂസൻ ഖാനുമായി പിരിഞ്ഞ ശേഷമാണ് യുവനടി സബ അസദുമായി ഹൃതിക് പ്രണയത്തിലാവുന്നത്.
15 വർഷം നീണ്ട വിവാഹ ബന്ധം വേർപെടുത്തി നടി ശിബാനി ദംദേക്കറിനെ ഫർഹാൻ അക്തർ ജീവിത സഖിയാക്കി.
അർബാസ് ഖാനുമായി വേർപിരിഞ്ഞ ശേഷമാണ് മലൈക അറോറ അർജുൻ കപൂറുമായി പ്രണയത്തിലാവുന്നത്.
മോഡലായ മെഹർ ജെസിയ ആയിരുന്നു അർജുൻ രാംപാലിന്റെ ആദ്യ ഭാര്യ.
വിവാഹ മോചനത്തിന് ശേഷം ​ഗബ്രിയേലയെ നടൻ ജീവിത സഖിയാക്കി.
മലൈക അറോറയുമായി വേർപിരിഞ്ഞ ശേഷമാണ് അർബാസ് ഖാൻ ഇറ്റലിക്കാരിയായ ജ്യോർജിയയുമായി പ്രണയത്തിലാവുന്നത്.
ആദ്യ ഭാര്യ അമൃത സിം​ഗുമായി വേർപിരിഞ്ഞ സെയ്ഫ് 2012 ലാണ് കരീന കപൂറിനെ വിവാഹം കഴിക്കുന്നത്.
ഹണി ഇറാനി ആയിരുന്നു ജാവേദ് അക്തറുടെ ആ​ദ്യ ഭാര്യ. ശബാന ആസ്മിയുമായി പ്രണയത്തിലായ ശേഷം ഈ വിവാഹ ബന്ധം അവസാനിച്ചു.
ഹൃതിക് റോഷനുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ സൂസൻ ഖാൻ നടൻ അർസ്ലൻ ​ഗൊണിയുമായി പ്രണയത്തിലായി.