എന്തൊക്കെ സഹിക്കണം! കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞവര്‍
സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ തെന്നിന്ത്യന്‍ താരങ്ങള്‍
Saranya KV
മലയാള സിനിമയില്‍ നിന്നും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതിനെക്കുറിച്ച് നടി പാര്‍വതി തിരുവോത്ത് തുറന്നു പറഞ്ഞിരുന്നു
സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് സാധാരണമാണെന്നും തുടക്കത്തില്‍ തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഐശ്വര്യ രാജേഷ് തുറന്നു പറഞ്ഞിരുന്നു
പ്രശസ്തനായ ഒരു ചലച്ചിത്ര നിര്‍മ്മാതാവ് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി സംസാരിച്ച സംഭവത്തെക്കുറിച്ച് ഇല്യാന ഡിക്രൂസ് തുറന്നു പറഞ്ഞിരുന്നു
കാസ്റ്റിംഗ് കൗച്ചിനെതിരെ പരസ്യമായി വസ്ത്രം അഴിച്ച് പ്രതികരിച്ച താരമാണ് ശ്രീ റെഡ്ഡി
പ്രശസ്തനായ ഒരു തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് മോശമായി സംസാരിച്ചതും മറുപടിയായി താന്‍ ചെരുപ്പ് കൊണ്ട് അടിക്കുമെന്നും പറഞ്ഞിരുന്നതായും ശ്രുതി ഹരിഹരന് തുറന്നു പറഞ്ഞിരുന്നു
ഒരു സംവിധായകന് മോശമായി സംസാരിച്ചതിന്റെ വാട്സാപ് ചാറ്റുകള്‍ നടി സുലഗ്ന ചാറ്റര്‍ജി പങ്കുവെച്ചിരുന്നു
ഒരു ചാനലിന്റെ പ്രോഗ്രാം ഹെഡ് ലൈംഗിക ചുവയോടെ സംസാരിച്ചതിനൈക്കുറിച്ച് വരലക്ഷ്മി ശരത്കുമാര് ട്വിറ്ററിലൂടെ തുറന്നു പറഞ്ഞിരുന്നു