Tap to Read ➤

ആരാധകര്‍ക്കായി എന്തും സഹിക്കും; രോഗങ്ങളാല്‍ വലയുന്ന തമിഴ് താരങ്ങള്‍

രോഗവുമായി പൊരുതുന്ന തമിഴ് താരങ്ങള്‍
Saranya KV
ബോഡി ഡിസ്‌മോര്‍ഫിയ എന്ന അസുഖത്തിന് ചികിത്സയിലാണ് നടി ഇല്യാന ഡിക്രൂസ്. നടി തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്‌
നടി ശ്രുതി ഹാസന് കുറച്ചു നാളുകളായി ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് ഒരു വര്‍ക്കൗട്ട് വീഡിയോക്കൊപ്പം ഇക്കാര്യം താരം സൂചിപ്പിച്ചിരുന്നു
നടി പൂനം കൗര്‍ ഫൈബ്രോമയാള്‍ജിയ എന്ന അസുഖത്തിന് ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍
തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്ക് ചര്‍മ സംബന്ധമായ അസുഖമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് നടി ഇതുവരെ ഒന്നും തുറന്നു പറഞ്ഞിട്ടില്ല
ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗത്തിന് ചികിത്സയിലാണ് സാമന്ത ഇപ്പോള്‍
സാമന്ത തന്നെയാണ് അസുഖത്തിന്റെ വിവരങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്‌
സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് മെഡിക്കല്‍ സെന്ററില്‍ രജനീകാന്ത് ചികിത്സയ്ക്കായി പോയിരുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു