Tap to Read ➤

അഭിനയിച്ച് ഓവറാക്കി ചളമാക്കി; മോശം അഭിനയത്തിന് ട്രോളുകള്‍ നേരിട്ടവര്‍

മോശം അഭിനയത്തിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങളെ നേരിട്ട താരങ്ങള്‍
Saranya KV
പാനിപത്ത് എന്ന സിനിമയില്‍ അര്‍ജുന്‍ കപൂര്‍ ഡയലോഗുകള്‍ പറഞ്ഞത് വളരെ മോശമായിട്ടാണെന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍
മോശം അഭിനയത്തിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങിയ നടനാണ് ടൈഗർ ഷ്റോഫ്
ലൈഗറിലെ അഭിനയത്തിനായിരുന്നു നടി അനന്യ പാണ്ഡൈയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ചിത്രത്തിലേക്ക് അനന്യയെ കാസ്റ്റ് ചെയ്യേണ്ടിയിരുന്നില്ല എന്നുവരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു
ഷാഹിദ് കപൂറിന്റെ സഹോദരനായതുകൊണ്ട് മാത്രമാണ് ഇഷാന്‍ ഖട്ടറിന് സിനിമകള്‍ ലഭിക്കുന്നത് എന്നാണ് വിമര്‍ശനങ്ങള്‍
സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തില്‍ ഏറ്റവും മോശമായി അഭിനയിച്ചത് ആലിയ ഭട്ടാണ് എന്ന തരത്തില്‍ ട്രോളുകള്‍ വന്നിരുന്നു
ആദ്യ ചിത്രമായ ധടക്കില്‍ ജാന്‍വി കപൂറിന്റേത് മോശം അഭിനയമായിരുന്നുവെന്നാണ്‌ വിമര്‍ശനങ്ങള്‍

ലവ് ആജ് കല്‍ എന്ന ചിത്രത്തില്‍ സാറ അലി ഖാന്‍ അഭിനയിച്ച് ഓവറാക്കി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം
നടി ഷനായ കപൂറിന് അഭിനയിക്കാന്‍ ഒട്ടും അറിയില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം
എല്ലാ സിനിമകളിലും അഭിനയിച്ച് ഓവറാക്കുന്ന നടനാണ് വരുണ്‍ ധവാനെന്നാണ് ട്രോളുകള്‍