Tap to Read ➤

ഒന്നിലധികം തവണ വിവാഹിതരായ തമിഴ് സിനിമാതാരങ്ങള്‍

കമല്‍ ഹാസന്‍, പ്രഭു, പ്രകാശ് രാജു തുടങ്ങി ഒന്നിലധികം തവണ വിവാഹിതരായ തമിഴ് സിനിമാതാരങ്ങള്‍
Saranya KV
1978ലായിരുന്നു കമല്‍ ഹാസസനും വാണി ഗണപതിയുമായുള്ള വിവാഹം. എന്നാല്‍ ഇരുവരും 10 വര്‍ഷത്തിനുശേഷം പിരിയുകയായിരുന്നു
ശേഷം നടി സരികയെ വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ ഇരുവരും 2002ല്‍ വേര്‍പിരിഞ്ഞു. ഇപ്പോള്‍ നടി ഗൗതമിയാണ് താരത്തിന്റെ ഭാര്യ
രാഗിണിയാണ് നടന്‍ കാര്‍ത്തിക്കിന്റെ ആദ്യ ഭാര്യ. എന്നാല്‍ രാഗിണിയുമായി വേര്‍പിരിഞ്ഞ കാര്‍ത്തിക് രതി എന്ന യുവതിയെ രണ്ടാമത് വിവാഹം ചെയ്യുകയായിരുന്നു
1982ലായിരുന്നു പുനിതയുമായുള്ള പ്രഭുവിന്റെ വിവാഹം. എന്നാല്‍ 1993ല്‍ താരം നടി ഖുഷ്ബുവിനെയും വിവാഹം ചെയ്തിരുന്നു. എന്നാല്‍ 4 മാസത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു
ഛായ ദേവിയാണ് ശരത്കുമാറിന്‌റെ ആദ്യ ഭാര്യ. ഈ ബന്ധം വേര്‍പിരിഞ്ഞതിനുശേഷം 2001ല്‍ ശരത്കുമാര്‍ രാധികയെ വിവാഹം ചെയ്യുകയായിരുന്നു
നടി ലളിത കുമാരിയാണ് പ്രകാശ് രാജിന്റെ ആദ്യ ഭാര്യ. 2009ലായിരുന്നു ഇരുവരും വിവാഹമോചിതരായത്. തുടര്‍ന്ന് 2010ല്‍ പ്രകാശ് രാജ് കൊറിയോഗ്രാഫര്‍ പോണി വര്‍മയെ വിവാഹം കഴിച്ചു
2001ലായിരുന്നു നടന്‍ ശരത്കുമാറുമായുള്ള രാധികയുടെ വിവാഹം. എന്നാല്‍ അതിനുമുന്‍പ് റിച്ചാര്‍ഡ് ഹാര്‍ഡി എന്ന വ്യക്തിയുമായി രാധികയുടെ വിവാഹം കഴിഞ്ഞിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക