Tap to Read ➤

പുകവലി ഉപേക്ഷിച്ച പ്രശസ്ത സിനിമാതാരങ്ങൾ

പുകവലിക്കുന്ന ശീലം പൂര്‍ണമായും ഉപേക്ഷിച്ച പ്രശസ്ത സിനിമാനടന്മാര്‍
Saranya KV
ചെയിന്‍ സ്‌മോക്കറായിരുന്ന ആമീര്‍ ഖാന്‍ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പുകവലി ഉപേക്ഷിച്ചത്‌
അര്‍ജ്ജുന്‍ റെഡ്ഡി എന്ന സിനിമയ്ക്ക് വേണ്ടിയാണ് വിജയ് ദേവരകൊണ്ട പുകവലി ശീലമാക്കിയത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ശേഷം നടന്‍ പുകവലിച്ചിട്ടില്ല
ചെയിന്‍ സ്‌മോക്കറായ മഹേഷ് ബാബു 2010ലാണ് പുകവലി ഉപേക്ഷിച്ചത്‌
ശബ്ദത്തിനു പ്രശ്‌നങ്ങള്‍ വരാന്‍ തുടങ്ങിയതോടെയാണ് റാണ ദഗുബാട്ടി പുകവലി ഉപേക്ഷിച്ചത്
ചെയിന്‍ സ്‌മോക്കറായിരുന്ന സല്‍മാന്‍ ഖാന്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് പുകവലി ഉപേക്ഷിച്ചത്‌
ചെയിന്‍ സ്‌മോക്കറായിരുന്ന മമ്മൂട്ടി വര്‍ഷങ്ങള്‍ക്കു മുമ്പ് പുകവലി പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു
ടീനേജ് പ്രായത്തില്‍ പുകവലി ശീലമാക്കിയ രണ്‍ബീര്‍ ബര്‍ഫി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പുകവലി ഉപേക്ഷിച്ചത്‌
ഒരു കാലത്ത് പുകവലി പതിവാക്കിയ ഹൃത്വിക് റോഷന്‍ ഇപ്പോള്‍ പുകവലി ഉപേക്ഷിച്ചിരിക്കുകയാണ്
ഒരു കാലത്ത് പുകവലിക്കുന്നത് ശീലമാക്കിയ കമല്‍ ഹാസന്‍ പിന്നീട് പുകവലി ഉപേക്ഷിക്കുകയായിരുന്നു
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ഒരു കാലത്ത് സിഗരറ്റ് വലിക്കുന്നത് ഒരു ശീലമായിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് പുകവലി ഉപേക്ഷിക്കുകയായിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക