Tap to Read ➤

യമുന മുതല്‍ മഞ്ജു പിള്ള വരെ; രണ്ടാമതും വിവാഹിതരായ ടെലിവിഷന്‍ താരങ്ങള്‍

വിവാഹമോചനത്തിനുശേഷം പുനര്‍ വിവാഹിതരായ ടെലിവിഷന്‍ താരങ്ങള്‍
Saranya KV
മനോജ് യാദവ് ആണ് അര്‍ച്ചന സുശീലന്റെ ആദ്യ ഭര്‍ത്താവ്. വിവാഹമോചനത്തിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു നടിയുടെ രണ്ടാമത്തെ വിവാഹം
2019ലായിരുന്നു സ്‌നേഹ ശ്രീകുമാറിന്റെ രണ്ടാമത്തെ വിവാഹം. ടെലിവിഷന്‍രംഗത്തെ പ്രശസ്ത താരം എസ്.പി ശ്രീകുമാറാണ് താരത്തിന്റെ ഭര്‍ത്താവ്‌
ചലച്ചിത്ര സംവിധായകനായ എസ്.പി മഹേഷ് ആണ് യമുനയുടെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ ഏറെ നാള്‍ ദാമ്പത്യജീവിതം മുന്നോട്ടു പോയില്ല. തുടര്‍ന്ന് വിവാഹമോചനം നേടിയ യമുന 2020ല്‍ വീണ്ടും വിവാഹം കഴിക്കുകയായിരുന്നു
1995ലായിരുന്നു ചാര്‍മിളയുമായുള്ള കിഷോര്‍ സത്യയുടെ വിവാഹം. എന്നാല്‍ 1999ല്‍ ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് പൂജ എന്ന കുട്ടിയെ കിഷോര്‍ വിവാഹം ചെയ്യുകയായിരുന്നു
ടെലിവിഷന്‍ താരം മുകുന്ദന്‍ ആണ് മഞ്ജു പിള്ളയുടെ ആദ്യ ഭര്‍ത്താവ്. വിവാഹമോചനത്തിനുശേഷം ഛായാഗ്രാഹകന്‍ സുജിത് വാസുദേവിനെ മഞ്ജു വിവാഹം ചെയ്യുകയായിരുന്നു
ചലച്ചിത്ര താരം ബാലയാണ് അമൃത സുരേഷിന്റെ ആദ്യ ഭര്‍ത്താവ്. പിന്നീട് വിവാഹമോചിതരായ ബാല മറ്റൊരു വിവാഹം ചെയ്യുകയായിരുന്നു. നിലവില്‍ ഗോപി സുന്ദറിനൊപ്പമാണ് അമൃത സുരേഷ് ജീവിക്കുന്നത്
2017ലായിരുന്നു എഞ്ചിനീയറായ നിവില്‍ ചാക്കോയുമായുള്ള ശ്രീലയയുടെ ആദ്യ വിവാഹം. പിന്നീട് വിവാഹമോചനത്തിനുശേഷം നടി 2021ല്‍ റോബിന്‍ എന്ന വ്യക്തിയെ വിവാഹം ചെയ്യുകയായിരുന്നു