Tap to Read ➤

കാവ്യ പത്താംക്ലാസ്, മഞ്ജുവിന് ഡിഗ്രി, നടിമാരുടെ വിദ്യാഭ്യാസ യോഗ്യത

കാവ്യ മാധവന്‍, മഞ്ജു വാര്യര്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ നടിമാരുടെ വിദ്യാഭ്യാസ യോഗ്യത എത്രയെന്ന് അറിയേണ്ടേ..?
പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു കാവ്യ മാധവന്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സിനിമയില്‍ തന്നെ സജീവമായ താരത്തിന് പഠനം മുന്നോട്ടു കൊണ്ടുപോവാന്‍ സാധിച്ചില്ല
ചെറുപ്രായത്തില്‍ സിനിമയില്‍ സജീവമായ ഭാവനയ്ക്കു ഉന്നത വിദ്യാഭ്യാസമില്ല. 16ആം വയസിലായിരുന്നു ഭാവനയുടെ സിനിമാ അരങ്ങേറ്റം
പ്രേക്ഷകരുടെ പ്രിയതാരം മഞ്ജു സിനിമാതിരക്കുകള്‍ക്കിടയിലും മികച്ച വിദ്യാഭ്യാസം നേടിയിട്ടുണ്ട്. കണ്ണൂര്‍ എസ് എന്‍ കോളേജില്‍ നിന്നായിരുന്നു നടി ഡിഗ്രി പൂര്‍ത്തിയാക്കിയത്
ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ സജീവമായ നടിയാണ് നവ്യ നായര്‍. എന്നാല്‍ സിനിമാതിരക്കുകള്‍ക്കിടയിലും നടി എംബിഎ പഠനം പൂര്‍ത്തിയാക്കിയിരുന്നു
പ്ലസ് ടു കഴിഞ്ഞ് തുടര്‍ വിദ്യാഭ്യാസത്തിന് തയാറെടുക്കുന്ന സമയത്തായിരുന്നു സംയുക്തയുടെ സിനിമാ അരങ്ങേറ്റം. സിനിമയില്‍ സജീവമായതോടെ സംയുക്തയ്ക്ക് പഠനം മുന്നോട്ടു കൊണ്ടു പോവാന്‍ സാധിച്ചില്ല
തൃശ്ശൂര്‍ വിമല കോളേജില്‍ നിന്നും ബികോം പാസായ ശേഷം ബാങ്കില്‍ ജോലി ചെയ്ത നടിയാണ് ഗായത്രി സുരേഷ്. ജോലിക്കിടയിലായിരുന്നു ഗായത്രി സിനിമിയില്‍ അഭിനയിച്ചത്
പ്രിയതാരം നസ്രീയ നസീം ബികോം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2014ല്‍ വിവാഹം കഴിഞ്ഞതോടെ ബികോം പഠനം മുടങ്ങിയ നസ്രിയ കറസ്‌പോണ്ടന്റ് കോഴ്‌സീലൂടെയാണ് ബികോം പൂര്‍ത്തിയാക്കിയത്
പാലക്കാട് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അപര്‍ണ ബാലമുരളി സിനിമയിലെത്തിയത്
മോഡലിങ്ങിലൂടെ സിനിമയിലെത്തിയ മംമ്ത ബാഗ്ലൂര്‍ മൗണ്ട് കാര്‍മല്‍ കോളേജില്‍ നിന്നുമാണ് ബിരുദം പൂര്‍ത്തിയാക്കിയത്. പഠനത്തിനുശേഷമായിരുന്നു നടിയുടെ സിനിമാപ്രവേശനം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക