Tap to Read ➤

ഷാരൂഖിന് 50 രൂപ,പ്രിയങ്കയ്ക്ക് 5000; ബോളിവുഡ് താരങ്ങളുടെ ആദ്യ പ്രതിഫലം

എന്നാല്‍ സിനിമയിലെത്തും മുന്‍പ് തുച്ഛമായ ശമ്പളത്തില്‍ ജീവിച്ചവരാണ് ഇന്നത്തെ പല പ്രമുഖ താരങ്ങളും. ബോളിവുഡിലെ പ്രധാനപ്പെട്ട ചില താരങ്ങളുടെ ആദ്യ ശമ്പളം എത്രയെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും...!
പ്രിയങ്ക ചോപ്രയുടെ ആദ്യകാല ശമ്പളം 5000 രൂപയായിരുന്നു. അക്കാലത്ത് ആ പണം ചിലവഴിക്കാതെ അമ്മയുടെ കൈകളിലായിരുന്നു പ്രിയങ്ക ഏല്‍പ്പിച്ചിരുന്നത്
ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖിന്റെ ആദ്യ വരുമാനം വെറും 50 രൂപയായിരുന്നു. ഡല്‍ഹിയിലെ പങ്കജ് ഉധാസ് കണ്‍സേര്‍ട്ടിലെ വളണ്ടിയറായിരുന്നു അദ്യകാലത്ത് ഷാരൂഖ്
നായികയായി തിളങ്ങുന്നതിനു മുന്‍പ് സോനം കപൂര്‍ നിരവധി ചിത്രങ്ങളില്‍ സഹസംവിധായികയായി ജോലി ചെയ്തിരുന്നു. അക്കാലത്ത് 3000 രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം
അമിതാഭ് ബച്ചന്‍ സിനിമയിലെത്തും മുന്‍പ് കൊല്‍ക്കത്തിയിലെ ബേര്‍ഡ് ആന്റ് കോ എന്ന കമ്പനിയുടെ എക്‌സിക്യുട്ടിവായിരുന്നു. മാസം 500 രൂപയായിരുന്നു അക്കാലത്തെ അദ്ധേഹത്തിന്റെ ശമ്പളം
ജോണ്‍ എബ്രഹാമിന്റെ ആദ്യ ശമ്പളം 11,800 രൂപയായിരുന്നു. പാതി മലയാളികൂടിയായ ജോണ്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഈ പണം നിക്ഷേപിക്കുകയായിരുന്നു അക്കാലത്ത് ചെയ്തത്
സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ 1980ല്‍ പുറത്തിറങ്ങിയ ആശ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെത്തിയത്. ചിത്രത്തില്‍ ബാലനടനായി അഭിനയിച്ച താരത്തിന് അന്ന് ലഭിച്ച പ്രതിഫലം വെറും 100രൂപയായിരുന്നു
സിനിമയിലെത്തും മുന്‍പ് ബാങ്കോക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു മെട്രോ ഗസ്റ്റ് ഹൗസില്‍ ഷെഫായിരുന്നു അക്ഷയ് കുമാര്‍. അക്കാലത്ത് വെറും 1000 രൂപയായിരുന്നു താരത്തിന് ലഭിച്ചിരുന്ന ശമ്പളം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക