Tap to Read ➤

ബോളിവുഡില്‍ നിന്നും മലയാളത്തിലെത്തി പരാജയം ഏറ്റുവാങ്ങിയ താരസുന്ദരിമാര്

കത്രീന കൈഫ് മുതല്‍ തപ്‌സി പന്നു വരെയുള്ള നടിമാരാണ് പരാജയം ഏറ്റുവാങ്ങിയത്..
Ambili John
കുഞ്ചാക്കോ ബോബന്റെ മഴവില്ല് എന്ന ചിത്രത്തിലെ നായികയായിട്ടാണ് പ്രീതി ജാംഗിയാനി മലയാളത്തിലേക്ക് എത്തുന്നത്. സിനിമ വിചാരിച്ചത് പോലെ വിജയിച്ചില്ല.
മമ്മൂട്ടി ചിത്രം ഡബിള്‍സിലൂടെയാണ് ബോളിവുഡ് നടി തപ്‌സി പന്നു മലയാളത്തിലേക്ക് എത്തുന്നത്. ഈ സിനിമയും ബോക്‌സോഫിസീല്‍ പരാജയപ്പെട്ടു.
ബല്‍റാം v/s താരദാസ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടി കത്രീന കൈഫ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ ചിത്രം പരാജയമായി.
ഹീറോ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായിട്ടാണ് നടി യാമി ഗൗതം മലയാളത്തിലേക്ക് എത്തിയത്.
ബോളിവുഡിന്റെ സെന്‍സേഷനായിരുന്ന മംമ്ത കുല്‍കര്‍ണി കുഞ്ചാക്കോ ബോബനൊപ്പം ചന്ദാമാമ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
ബോളിവുഡില്‍ തിളങ്ങി നിന്ന നടി ടിസ്‌ക ചോപ്ര മായാബസര്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇതും വിജയിച്ചിരുന്നില്ല.