Tap to Read ➤

ഒരു കാലത്ത് സൂപ്പര്‍സ്റ്റാറുകളുടെ നായികമാര്‍, ഇവരിപ്പോള്‍ എവിടെ ?

സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് അഭിനയം നിര്‍ത്തിയ മലയാള നടിമാര്‍
Saranya KV
ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന മന്യ 2007 ലാണ് സിനിമയില്‍ നിന്നും ബ്രേക്കെടുത്തത്
1999 ലാണ് പ്രിയ രാമന്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തത്
1982 ല്‍ വിവാഹം കഴിഞ്ഞതോടെയാണ് ഉണ്ണി മേരി സിനിമയില്‍ നിന്നും വിട്ടുനിന്നത്
80 കളിലെ തിരക്കുള്ള നായികയായ മാധു വിവാഹശേഷം സിനിമകളില്‍ അഭിനയിച്ചിട്ടില്ല
വന്ദനത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഗിരിജ ഷെട്ടാര്‍ ഇപ്പോള്‍ സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണ്
ഒരുകാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായ സുനിത 2003 ന് ശേഷം സിനിമകളില്‍ അഭിനയിച്ചിട്ടില്ല
തമിഴിലും മലയാളത്തിലും ഒരുപോലെ സജീവമായ കാര്‍ത്തിക 2015നുശേഷം സിനിമയില്‍ സജീവമല്ല