തടി കൂടിയാലും കുറഞ്ഞാലും പ്രശ്നം! ഭാരം കാരണം അവസരം കിട്ടാതെ പോയവർ
എന്തൊക്കെ കഷ്ടപ്പാടാണ്! ശരീര ഭാരത്തിന്റെ പേരില്‍ സിനിമകള്‍ നഷ്ടപ്പെട്ട താരങ്ങള്‍
Saranya KV
തടി കൂടിയത് കാരണം നിരവധി ചിത്രങ്ങളില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ഹുമ ഖുറേഷി തുറന്നു പറഞ്ഞിരുന്നു
തടി കുറഞ്ഞതിന്റെ പേരില്‍ നടി ഷഫാഖ് നാസിനും നിരവധി സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്
ജലക് ദിഖ്ല ജാ എന്ന പരിപാടിക്കുവേണ്ടി അണിയറപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കപില്‍ ശര്‍മ ശരീര ഭാരം കുറച്ചിരുന്നു
തടി കൂടിയതിനാല്‍ തനിക്ക് നിരവധി സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി മുസ്കാന് ബാംനെ തുറന്നു പറഞ്ഞിരുന്നു
ചയ്യാ ചയ്യാ എന്ന ഗാനത്തില്‍ നൃത്തം ചെയ്യാനായി ആദ്യം പരിഗണിച്ചത് ശില്പ ശിരോദ്കറെയായിരുന്നു. എന്നാല്‍ തടി കൂടിയതിനാല്‍ അവസാന നിമിഷം ശില്പയെ ഒഴിവാക്കുകയായിരുന്നു
പിന്നീട് ശില്പയ്ക്ക് പകരം മലൈക അറോറയായിരുന്നു ഗാനത്തിന് ചുവടുകള്‍ വച്ചത്
തടി കൂടിയതിനെ തുടര്‍ന്നായിരുന്നു വിക്കി ഡോണര്‍ എന്ന ചിത്രത്തില്‍ നിന്നും രാധിക ആപ്തയെ മാറ്റി നിര്‍ത്തിയത്
എന്നാല്‍ കഥാപാത്രത്തിനുവേണ്ടി തടി കുറയ്ക്കാന്‍ രാധിക തയ്യാറായിരുന്നു. പക്ഷേ അപ്പോഴേക്കും ചിത്രത്തിന്റെ കാസ്റ്റിങ്ങ് കഴിഞ്ഞിരുന്നു