Tap to Read ➤

ചെയിന്‍ സ്മോക്കേഴ്സ്; പരസ്യമായി പുകവലിച്ച ബോളിവുഡ് നടിമാര്‍

പൊതുപരിപാടിക്കിടെ പരസ്യമായി സിഗരറ്റ് വലിച്ച ബോളിവുഡ് നടിമാര്‍
Saranya KV
നടന്‍ സണ്ണി ഡിയോളിനൊപ്പം ഇരുന്ന് സിഗരറ്റ് വലിക്കുന്ന ഡിംപിള്‍ കപാഡിയയുടെ ചിത്രങ്ങള്‍ 2017ല്‍ പുറത്ത് വന്നിരുന്നു
സുഹൃത്തുക്കള്‍ക്കൊപ്പം സിഗരറ്റ് വലിക്കുന്ന കൊങ്കണ സെന്‍ ശര്‍മയുടെ ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സോഷ്യല്‍മീഡിയയില്‍ വൈറലായത്
രണ്‍ബീര്‍ കപൂറിനൊപ്പം സിഗരറ്റ് വലിക്കുന്ന മഹിറ ഖാന്റെ ചിത്രങ്ങള്‍ മുമ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു
റിയല്‍ ലൈഫില്‍ ചെയിന്‍ സ്‌മോക്കറായ മനീഷ കൊയ്‌രാള ഒരു വിവാഹ സല്‍ക്കാരത്തിനിടെ സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ മുമ്പ് പുറത്തുവന്നിരുന്നു
2019ലായിരുന്നു ഭര്‍ത്താവ് നിക്ക് ജൊനാസിനും അമ്മ മധു ചോപ്രയ്ക്കും ഒപ്പമിരുന്ന് പ്രിയങ്ക ചോപ്ര സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്
ബോളിവുഡ് നടി റാണി മുഖര്‍ജിയും റിയല്‍ ലൈഫില്‍ ചെയിന്‍ സ്‌മോക്കറാണ്. പൊതുപരിപാടിക്കിടെ നടി പുകവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു
സിനിമ ഷൂട്ടിങ്ങിനിടെ മിക്കപ്പോഴും സിഗരറ്റ് വലിക്കുന്ന നടിയാണ് സോണിയ അഗര്‍വാള്‍. ഒരു ദിവസം ചിലപ്പോള്‍ ഒരു പാക്കറ്റ് സിഗരറ്റ് താരം വലിക്കാറുണ്ട്‌
ചെയിന്‍ സ്‌മോക്കറായ സുസ്മിത സെന്‍ പുകവലിക്കുന്ന ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു