Tap to Read ➤

മലയാള സിനിമയിലെ മിന്നും താരങ്ങളായ സ്റ്റാർ സിംഗർ താരങ്ങള്‍

മലയാള സംഗീത ലോകത്ത് ശ്രദ്ധിക്കപ്പെട്ട സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികള്‍
Saranya KV
മലയാളത്തിലെ അറിയപ്പെടുന്ന സംഗീത സംവിധായകനാണ് രഞ്ജിന്‍ രാജ് ഇപ്പോള്‍. ജോസഫ് എന്ന ചിത്രത്തിലൂടെയാണ് രഞ്ജിന്‍ ശ്രദ്ധിക്കപ്പെട്ടത്
ഐഡിയ സ്റ്റാര്‍ സിംഗര്‍ 2010ലെ ഫസ്റ്റ് റണ്ണര്‍ അപ്പായിരുന്ന മൃദുല വാര്യര്‍ ഇപ്പോള്‍ മലയാള സിനിമയ്ക്ക് പുറമെ മറ്റു ഭാഷകളിലും സജീവമാണ്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇതിനോടകം നിരവധി ഗാനങ്ങള്‍ മൃദുല ആലപിച്ചു കഴിഞ്ഞു
പ്രേക്ഷകരുടെ പ്രിയപ്പെട്ട അഞ്ജു ജോസഫ് 2011ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ടാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിനു പുറമെ തെലുങ്കിലും അഞ്ജു ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌
അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ്‌ നജീം അര്‍ഷാദ്. 2007ല്‍ സിനിമയില്‍ പാടി തുടങ്ങിയ നജീം ഇപ്പോള്‍ ഏതാണ്ട് നൂറിലധികം ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു കഴിഞ്ഞു
സ്റ്റാര്‍ സിംഗര്‍ ആദ്യ സീസണിലെ വിജയിയായിരുന്നു അരുണ്‍ രാജ്. നിലവില്‍ മലയാള സിനിമയിലെ അറിയപ്പെടുന്ന സംഗീത സംവിധായകനാണ് അരുണ്‍
സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ഗായികയാണ് അമൃത സുരേഷ്. അമൃതം ഗമയ എന്ന ബാന്‍ഡും യുട്യൂബ് ചാനലുമായി സംഗീത ലോകത്ത് സജീവമാണ് അമൃത ഇപ്പോള്‍
സ്റ്റാര്‍ സിംഗര്‍ ആറാം സീസണിലെ വിജയിയായ മെറിന്‍ ഗ്രിഗറി മലയാള ചലച്ചിത്രരംഗത്തെ തിരക്കുള്ള ഗായികയാണ്. 'നോക്കി നോക്കി നോക്കി നിന്നു' എന്ന ഒറ്റ ഗാനത്തിലൂടെയാണ് മെറിന്‍ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്‌