Tap to Read ➤

രണ്‍വീര്‍  മുതല്‍ ആലിയ വരെ; ഓഡിഷനില്‍ തോറ്റ് സിനിമകള്‍ കെെവിട്ടവർ

ഓഡിഷനില്‍ തോറ്റ് ബിഗ് ബജറ്റ് സിനിമകളില്‍ നിന്നും പുറത്തായ ബോളിവുഡ് താരങ്ങളിതാ
Saranya KV
വേക്ക് അപ്പ് സിദ്ധ് എന്ന ചിത്രത്തിന്റെ ഓഡിഷനില്‍ ആലിയ ഭട്ട് പങ്കെടുത്തിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം നടിക്ക് ലഭിച്ചില്ല
മജീദ് മജീദിന്റെ ബിയോണ്‍ ദി ക്ലൗഡ്‌സില്‍ പ്രധാന കഥാപാത്രമായി ദീപിക പദുക്കോണിനെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ദീപികയ്ക്ക് പകരം മാളവിക മോഹനാണ് പിന്നീട് ചിത്രത്തില്‍ അഭിനയിച്ചത്
മീര നായരുടെ ദി റിലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ് ആണ് രണ്‍ബീര്‍ നിരസിച്ച ചിത്രം. തുടര്‍ന്ന് റിസ്  അഹമ്മദാണ് ചിത്രത്തില്‍ നായകനായി എത്തിയത്
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ബോംബൈ വെല്‍വറ്റില്‍ നിന്നും രണ്‍വീര്‍ സിങ്ങിനെ മാറ്റിനിര്‍ത്തുകയായിരുന്നു
ഭാഗ് മില്‍ഖ ഭാഗിന്റെ ഓഡിഷനില്‍ വിക്കി കൗശല്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചില്ല
തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ സിനിമയുടെ ഓഡിഷനില്‍ സാറ അലി ഖാന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ലുക്ക് ടെസ്റ്റില്‍ തോറ്റുപോവുകയായിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക