Tap to Read ➤

വിധിയുടെ കാസ്റ്റിംഗ്; താരങ്ങള്‍ മരിച്ചപ്പോൾ റോൾ ഏറ്റെടുത്തവർ

താരങ്ങളുടെ അപ്രതീക്ഷിതമായ മരണത്തെ തുടര്‍ന്ന് അവരുടെ റോള്‍ ഏറ്റെടുത്ത പ്രമുഖ താരങ്ങള്‍
Saranya KV
കലങ്ക് എന്ന ചിത്രത്തില്‍ മാധുരി ദീക്ഷിത് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചത് ശ്രീദേവിയായിരുന്നു. എന്നാല്‍ ശ്രീദേവി ഓഫര്‍ നിരസിക്കുകയായിരുന്നു
ബാഹര്‍ ബീഗം എന്ന കഥാപാത്രത്തെയായിരുന്നു മാധുരി ദീക്ഷിത് അവതരിപ്പിച്ചത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്‌
മൊഹ്‌റ എന്ന ചിത്രത്തില്‍ ദിവ്യ ഭാരതിയെയായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ദിവ്യ ഭാരതിയുടെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് രവീണ ടണ്ടന്‍ ആ വേഷം ചെയ്യുകയായിരുന്നു
മുംബൈയിലെ അഞ്ചു നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും ദിവ്യ വീണു മരിക്കുകയായിരുന്നു
ദിവ്യ ഭാരതിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ലാഡ്‌ല എന്ന ചിത്രത്തിലെ കഥാപാത്രത്തെ ശ്രീദേവി അവതരിപ്പിച്ചത്‌
ദി ഇന്റേണ്‍ എന്ന ചിത്രത്തില്‍ ദീപിക പദുക്കോണിനൊപ്പം ഋഷി കപൂറായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ താരത്തിന്റെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് അമിതാഭ് ബച്ചന്‍ സിനിമയില്‍ അഭിനയിക്കുകയായിരുന്നു
ശര്‍മാജി നാംകീന്‍ എന്ന ചിത്രത്തില്‍ റിഷി കപൂറായിരുന്നു ശര്‍മാജിയായി അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ പരേഷ് രാവല്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയത്