Tap to Read ➤

സിനിമയിലെ പഠിക്കാത്തവരും പഠിച്ചവരും; മിന്നും താരങ്ങളുടെ വിദ്യാഭ്യാസം

ബോളിവുഡ് താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത
Saranya KV
ഗ്വാളിയാറിലെ സിന്ധ്യ സ്‌ക്കൂളിലാണ് സല്‍മാന്‍ ഖാന്‍ പഠിച്ചത്. സ്‌ക്കൂള്‍ പഠനത്തിനുശേഷം ബിരുദ പഠനത്തിനായി ചേര്‍ന്നെങ്കിലും പാതിവഴിയില്‍ സല്‍മാന്‍ ഖാന്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു
കോളേജില്‍ ചേര്‍ന്ന സമയത്തായിരുന്നു ദീപിക പദുക്കോണ്‍ മോഡലിങ് ആരംഭിച്ചത്. പിന്നീട് കോളേജിലെ പഠനം ദീപിക പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു
ലക്‌നൗവിലെ ലാ മാര്‍ട്ടിനിയര്‍ കോളേജിലായിരുന്നു പ്രിയങ്ക ചോപ്രയുടെ പഠനം. തുടര്‍ന്ന് മുംബൈയിലെ ജയ് ഹിന്ദ് കോളേജ്, ബസന്ത് സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ കോളേജില്‍ പഠിച്ചു
ഹിമാചല്‍ പ്രദേശിലെ സനാവറിലെ ദി ലോറന്‍സ് സ്‌ക്കൂള്‍, ലോക്കേഴ്‌സ് പാര്‍ക്ക്, വിഞ്ചസ്റ്റര്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു സെയ്ഫ് അലി ഖാന്റെ പഠനം.
ഹിമാചല്‍ പ്രദേശിലെ സനാവറിലുള്ള ലോറന്‍സ് സ്‌ക്കൂളിലായിരുന്നു സഞ്ജയ് ദത്തിന്റെ പഠനം
ഡെറാഡൂണിലെ വെല്‍ഹാം സ്‌ക്കൂളിലാണ് കരീന കപൂര്‍ പഠിച്ചത്. തുടര്‍ന്ന് മുംബൈയിലെ മിത്തിബായ് കോളേജില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല
സിനിമയ്ക്ക് വേണ്ടി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച നടിയാണ് നടിയാണ് ആലിയ ഭട്ട്
കോളേജ് പഠനത്തിനുശേഷം ഒരു പരസ്യ കമ്പനിയില്‍ കോപ്പി റൈറ്ററായി ജോലി നോക്കിയ നടനാണ് രണ്‍വീര്‍ സിങ്