Tap to Read ➤

വിവാഹം വേണ്ട; 40 കഴിഞ്ഞിട്ടും വിവാഹത്തിന് തയ്യാറാവാത്ത നടൻമാർ

പ്രായം 40 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത ബോളിവുഡ് താരങ്ങൾ ഏറെയാണ്. വിവാഹത്തോട് താൽ‌പര്യമില്ലെന്നാണ് ഇവരിൽ മിക്കവരും പറയുന്നത്.
abhinand chandran
സൽമാൻ ഖാൻ
57 കാരനായ സൽമാൻ ഖാൻ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. വിവാഹം വേണ്ടെന്ന തീരുമാനത്തിലാണത്രെ നടൻ.
രൺദീപ് ഹൂഡ
46 വയസ് പ്രായമുള്ള രൺദീപ് ഹൂഡ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. സുസ്മിത സെൻ ഉൾപ്പെടെ നിരവധി താരങ്ങളുമായി നടൻ നേരത്തെ പ്രണയത്തിലായിരുന്നു.
അക്ഷയ് ഖന്ന
ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന അക്ഷയ് ഖന്ന ഇപ്പോഴും അവിവാഹിതൻ ആണ്. 47 കാരനാണ് നടൻ. വിവാ​ഹം കഴിക്കാൻ താൽപര്യമില്ലെന്ന് നടൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
രാഹുൽ ബോസ്
വിവാഹത്തിന് വലിയ പ്രാധാന്യം ഇല്ലെന്നാണ് നടൻ രാഹുൽ ബോസ് പറയുന്നത്. 55 കാരനാണ് നടൻ.
തുഷാർ കപൂർ
ബോളിവുഡ് താരം തുഷാർ കപൂറും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. അതേസമയം ഐവിഎഫിലൂടെ ഇദ്ദേഹത്തിന് മകൻ ജനിച്ചിട്ടുണ്ട്.
ഉദയ് ചോപ്ര
വിവാഹത്തോട് മുഖം തിരിച്ച മറ്റൊരു നടൻ ആണ് ഉദയ് ചോപ്ര. 49 കാരനായ നടന് ഇതുവരെ വിവാഹം കഴിക്കാൻ തയ്യാറായിട്ടില്ല.
മനീഷ് മൽഹോത്ര
പ്രമുഖ ഫാഷൻ ഡിസൈനർ ആയ മനീഷ് മൽഹോത്രയും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. 55 വയസ്സാണ് ഇദ്ദേഹത്തിന്റെ പ്രായം.