Tap to Read ➤

ഇഷ്ടമാണെന്ന് പറഞ്ഞു, ഇനി മറുപടി കിട്ടണം! താരങ്ങളുടെ സെലിബ്രിറ്റി ക്രഷ്

ഇവര്‍ അവസാനം ശരിക്കും പ്രണയിക്കുമോ ? സിനിമാ താരങ്ങളുടെ  സെലിബ്രിറ്റി ക്രഷുകള്‍ !
Saranya KV
തന്റെ 11ാമത്തെ വയസുമുതല്‍ രണ്‍ബീര്‍ കപൂറിനെ ഇഷ്ടമാണെന്ന് ആലിയ ഭട്ട് തുറന്നു പറഞ്ഞിരുന്നു. പിന്നീടായിരുന്നു ഇരുവരും പ്രണയിച്ചു തുടങ്ങിയത്
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനോടാണ് അനന്യ പാണ്ഡെയ്ക്ക് ക്രഷ്. കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെയായിരുന്നു ഇക്കാര്യം അനന്യ പറഞ്ഞത്
വിജയ് ദേവരകൊണ്ടയാണ് ജാന്‍വി കപൂറിന്റെ ഇപ്പോഴത്തെ ക്രഷ്. എന്നാല്‍ തന്റെ ഇഷ്ടങ്ങള്‍ ഇടക്കിടെ മാറിക്കൊണ്ടിരിക്കുമെന്നും ജാന്‍വി പറഞ്ഞിരുന്നു
അക്ഷയ് കുമാറിനോടായിരുന്നു കാജോളിന് ക്രഷ്. കരണ്‍ ജോഹറാണ് ഇക്കാര്യം പുറത്തുവിട്ടത്
രണ്‍വീര്‍ സിങ്ങിനോടാണ് സാമന്തയ്ക്ക് ക്രഷ്. ഒരു പരസ്യത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു
കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെയായിരുന്നു കാര്‍ത്തിക് ആര്യനെ ഇഷ്ടമാണെന്ന കാര്യം സാറ അലി ഖാന്‍ തുറന്നു പറഞ്ഞത്
മാധുരി ദീക്ഷിത്തായിരുന്നു വിക്കി കൗശലിന്റെ ആദ്യത്തെ ക്രഷ്. ഒരു റിയാലിറ്റി ഷോയുടെ വേദിയില്‍ വെച്ചായിരുന്നു വിക്കി ഇക്കാര്യം തുറന്നു പറഞ്ഞത്