Tap to Read ➤

കോടികള്‍ ചിലവിട്ട്‌ വിദേശത്ത് ചികിത്സ തേടിയ താരങ്ങൾ

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിദേശത്ത് ചികിത്സ തേടിയ താരങ്ങൾ
Saranya KV
നാഡീരോഗമായ ട്രൈജെമിനല്‍ ന്യൂറെല്‍ജിയ ബാധിച്ച സല്‍മാന്‍ ഖാന്‍ ചികിത്സക്കായി യുഎസിലായിരുന്നു പോയത്. സര്‍ജറിക്ക് ശേഷവും മരുന്നുകള്‍ കഴിച്ചാണ് താരം ഇപ്പോഴും അഭിനയിക്കുന്നത്‌
പരിക്കിനെ തുടര്‍ന്ന് 2013 ലായിരുന്നു ഷാരൂഖ് ഖാന്‍ ലണ്ടനിലെ ആശുപത്രിയില്‍ വച്ച് തോളില്‍ ശസ്ത്രക്രിയ നടത്തിയത്‌
മയോസൈറ്റിസ് രോഗ ബാധിതയായ സാമന്ത റൂത്ത് പ്രഭു വിദഗ്ദ ചികിത്സക്കായി സൗത്ത് കൊറിയയില്‍ പോയെന്നാണ് റിപ്പോര്‍ട്ടുകള്‍
ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ദുബായിലായിരുന്നു സഞ്ജയ് ദത്ത് ചികിത്സ നടത്തിയത്. തുടര്‍ന്ന് കുറച്ചുകാലം താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയും ചെയ്തിരുന്നു
ന്യൂയോര്‍ക്കിലായിരുന്നു നടി സോണാലി ബിന്ദ്ര കാന്‍സര്‍ ചികിത്സക്കായി പോയത്. 2018 ലാണ് താരം കാന്‍സര്‍ ബാധിതയാവുന്നത്‌
2012 ലായിരുന്നു മനീഷ കൊയ്‌രാള കാന്‍സര്‍ ബാധിതയാവുന്നത്. തുടര്‍ന്ന് യുഎസിലായിരുന്നു താരം ചികിത്സ നടത്തിയത്‌
2011 ല്‍ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് മെഡിക്കല്‍ സെന്ററില്‍ രജനീകാന്ത് ചികിത്സ നടത്തിയിരുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്‌