Tap to Read ➤

ഫെയർനെസ് ക്രീം പരസ്യത്തിനില്ല; കോടികൾ നിരസിച്ച താരങ്ങൾ

ഫെയർനെസ് ക്രീം കമ്പനികൾ വൻ തുക മുടക്കിയാണ് സിനിമയിലെ മിന്നും താരങ്ങളെ തങ്ങളുടെ പരസ്യത്തിൽ അഭിനയിപ്പിക്കുന്നത്. എന്നാൽ ഇതിന് തയ്യാറാവാത്ത താരങ്ങളും ഉണ്ട്.
abhinand chandran
അന്തരിച്ച നടൻ സുശാന്ത് സിം​ഗ് രാജ്പുത് ഫെയർനെസ് ക്രീം പരസ്യത്തോട് നോ പറഞ്ഞ താരമാണ്. 15 കോടിയുടെ ഓഫറാണ് നടൻ വേണ്ടെന്ന് വെച്ചത്.
രണ്ട് കോടി പ്രതിഫലം പറഞ്ഞ ഫെയർനെസ് ക്രീം പരസ്യമാണ് കങ്കണ റണൗത്ത് വേണ്ടെന്ന് വെച്ചത്.
ഫെയർനെസ് ക്രീമുകളും വെളുത്ത നിറത്തോടുള്ള താൽപര്യവും വംശീയതയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നാണ് സ്വര ഭാസ്കർ ചൂണ്ടിക്കാണിച്ചത്.
9 കോടി പ്രതിഫലം വാ​ഗ്ദാനം ചെയ്ത ഫെയർനെസ് ക്രീം പരസ്യം വേണ്ടെന്ന് വെച്ച നടനാണ് രൺബീർ കപൂർ.
ഫെയർ നെസ് ക്രീമുകളുടെ നിരവധി പരസ്യത്തിലേക്ക് ഓഫർ വന്നെങ്കിലും താൻ സ്വീകരിച്ചില്ലെന്നാണ് ബിപാഷ ബസു വ്യക്തമാക്കിയത്.
മുഖം വെളുപ്പിക്കുന്ന ക്രീമുകളുടെ പരസ്യം ചെയ്യില്ലെന്ന് തീരുമാനിച്ച നടനാണ് രൺദീപ് ഹൂഡ.
ഫെയർനെസ് ക്രീമുകളുടെ പരസ്യത്തോട് നോ പറഞ്ഞ നടിയാണ് തപ്സി.