Tap to Read ➤

ഇത് സ്നേഹമല്ല, വേറെ അസുഖം; ആരാധകർ മോശമായി പെരുമാറിയ നടിമാർ

സ്‌നേഹം കൂടിയാല്‍ താരങ്ങളോട് ആരാധകര്‍ ഇങ്ങനെയൊക്കെ ചെയ്യുമോ ?
Saranya KV
ഒരു മാഗസിന്‍ ലോഞ്ച് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു കാണികളില്‍ ഒരാള്‍ ദീപിക പദുക്കോണിനോട് അപമര്യാദയായി പെരുമാറിയത് പ്രതികരിക്കുകയും ചെയ്തിരുന്നു
ഒരു അവാര്‍ഡ്ദാന ചടങ്ങിനിടെ തന്നെ ഒരു ആണ്‍കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും, എന്നാല്‍ താന്‍  നിമിഷം തന്നെ പ്രതികരിച്ചുവെന്നും നടി സുസ്മിത സെന്‍ തുറന്നു പറഞ്ഞിരുന്നു
കത്രീന കൈഫിനെ രണ്ട് തവണയാണ് ആരാധകര്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. ഒരിക്കല്‍ ആരാധകര്‍ കൂട്ടമായി കത്രീനയുടെ അടുത്തേക്ക് വന്നപ്പോള്‍ നടന്‍ അക്ഷയ് കുമാര്‍ താരത്തിന് സംരക്ഷണം ഒരുക്കുകയായിരുന്നു
ആരാധകരുടെ അമിതമായ ആവേശത്താല്‍ പലപ്പോഴും പൊതുപരിപാടികളില്‍ ബുദ്ധിമുട്ടിയ നടിയാണ് കരീന കപൂര്‍. ഒരിക്കല്‍ ഒരു പരിപാടി കഴിഞ്ഞു മടങ്ങവേ താരത്തെ ആരാധകരില്‍ ഒരാള്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചിരുന്നു
ബില്‍ഡിങ്ങില്‍ വച്ച് ഒരു അപരിചിതന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് റിയ ചക്രവര്‍ത്തി തുറന്നു പറഞ്ഞിരുന്നു. കൂടാതെ റിയ ഇതിനെതിരെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു
വര്‍ഷങ്ങള്‍ക്കു മുമ്പ് നടി ശ്വേത മേനോനോട് പൊതുപരിപാടിക്കിടെ ഒരു ജനപ്രതിനിധി അപമര്യാദയായി പെരുമാറിയിരുന്നു
ഉത്തര്‍പ്രദേശില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ നടി അമിഷ പട്ടേലിനെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ കടന്നു പിടിച്ചിരുന്നു
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി ശ്രീജിത ഡേയെ നടുറോഡില്‍ വച്ച് ആക്രമികള്‍ ഉപദ്രവിക്കുകയും നടിയുടെ പക്കലുണ്ടായ പണം കവരുകയും ചെയ്തിരുന്നു