Tap to Read ➤

രാഷ്ടീയം തുറന്ന് പറഞ്ഞ മലയാളത്തിലെ 8 പ്രമുഖ നടന്മാര്‍

രാഷ്ട്രീയ താല്‍പര്യം തുറന്ന് പറഞ്ഞ മലയാളത്തിലെ പ്രമുഖ നടന്മാര്‍
Saranya KV
ഇടതുപക്ഷ ചിന്താഗതിക്കാരനായ മുരളി 1999ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു. എന്നാല്‍ വി.എം സുധീരനോട് പരാജയപ്പെടുകയായിരുന്നു
ഇന്നസെന്റ് 2014ലെ ലോക്‌സഭ ഇലക്ഷനില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും എംപിയായി ജയിക്കുകയും ചെയ്തു. തുടര്‍ന്ന് 2019ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
ഗണേഷ് കുമാര്‍ കേരളത്തിലെ മുന്‍ മന്ത്രിയും പത്തനാപുരം എംഎല്‍എയുംകൂടിയാണ്
പ്രിയതാരം സുരേഷ് ഗോപി രാജ്യസഭ അംഗം കൂടിയാണ്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്
പ്രേക്ഷകരുടെ പ്രിയതാരം ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്
പ്രശസ്ത ചലച്ചിത്രതാരം മുകേഷ് സിപിഎം പ്രവര്‍ത്തകനാണ്
പ്രശസ്ത സിനിമ-സീരിയല്‍ താരം കൃഷ്ണകുമാര്‍ ബിജെപി പ്രവര്‍ത്തകനാണ്
പ്രശസ്ത സിനിമാതാരം സലിം കുമാര്‍ കോണ്‍ഗ്രസുകാരനാണ്