Tap to Read ➤

വിവാഹം വേണ്ട; ജീവിതത്തിൽ പങ്കാളി വേണ്ടെന്ന് തീരുമാനിച്ച പ്രമുഖ താരങ്ങൾ

പേടിയാണോ ? ഈ താരങ്ങള്‍ കല്യാണം കഴിക്കാത്തത് എന്തുകൊണ്ട്‌ ?
Saranya KV
മുമ്പ് ഉദയ് ചോപ്രയുമായി പ്രണയത്തിലായിരുന്നു തനിഷാ മുഖര്‍ജി. എന്നാല്‍ പാതിവഴിയില്‍ ഇരുവരും ബന്ധം ഉപേക്ഷിക്കുകയായിരുന്നു
50 വയസ് കഴിഞ്ഞിട്ടും തബു ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. അജയ് ദേവ്ഗണ്‍ മറ്റൊരു വിവാഹം കഴിച്ചതാവാം തബു വിവാഹത്തോട് നോ പറഞ്ഞതെന്നാണ് ഗോസിപ്പുകള്‍
40 കഴിഞ്ഞിട്ടും സുസ്മിത സെന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. എന്നാല്‍ ബിസിനസുകാരനായ ലളിത് മോഡിയുമായി നടി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍
സിനിമയിലുള്ളവര്‍ക്ക് ഇതുവരെയും സന്തോഷകരമായ ദാമ്പത്യജീവിതമില്ലാത്തതാണ് താന്‍ വിവാഹം കഴിക്കാതെ നടക്കുന്നതിനുള്ള കാരണമെന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്‌
വിവാഹം കഴിക്കാതെ സുഹൃത്തുക്കളുമായി സമയം ചെലവിടാനാണ് ഏക്താ കപൂറിന് ഇഷ്ടം
ബോയ്ഫ്രണ്ട് ഇല്ലാത്തതിനാലാണ് നടി അമീഷ പട്ടേല്‍ വിവാഹം കഴിക്കാത്തത്‌
പ്രണയത്തില്‍ ഒരിക്കലും വിശ്വസിക്കുന്നില്ലെന്നാണ് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞത്‌
മുമ്പുണ്ടായിരുന്ന പ്രണയങ്ങള്‍ ബ്രേക്ക്അപ്പില്‍ അവസാനിച്ചതുകൊണ്ടാണ് ഉദയ് ചോപ്ര ഇപ്പോഴും വിവാഹം കഴിക്കാത്തത്‌