Tap to Read ➤

ആത്മഹത്യ, നിരാഹാര സമരം; ആരാധന മൂത്ത് ആരാധകര്‍ ചെയ്തുകൂട്ടിയത്‌

ആരാധന മൂത്ത് ആരാധകര്‍ സിനിമാതാരങ്ങളോട്‌ ചെയ്തുകൂട്ടിയത്‌
Saranya KV
ജാന്‍വി കപൂര്‍ എന്ന ആരാധിക അഭിഷേക് ബച്ചനോടുള്ള കടുത്ത ആരാധന
 കാരണം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐശ്വര്യ റായിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ആരാധകന്‍ താരത്തെ ശല്യപ്പെടുത്തിയിരുന്നു
സല്‍മാന്‍ ഖാനെ കാണാന്‍ പറ്റാത്ത വിഷമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് താരത്തിന്റെ ആരാധകന്‍ നിരാഹാര സമരം നടത്തിയിരുന്നു
ഷാരൂഖ് ഖാന്റെ കടുത്ത ആരാധകനായ വിശാല്‍ സിങ്ങ് എന്ന വ്യക്തി അദ്ധേഹത്തിന്റെ വീട് തന്നെ എസ്ആര്‍കെ മ്യൂസിയമായി മാറ്റിയിരുന്നു
മ്യൂസിയമാക്കി മാറ്റിയ വീട് നിറയെ താരത്തിന്റെ ചിത്രങ്ങളായിരുന്നു
അമിതാഭ് ബച്ചന്റെ ആരാധകന്‍ താരത്തിന്റെ പേരില്‍ കല്‍ക്കട്ടയില്‍ ഒരു അമ്പലം തന്നെ പണിതിട്ടുണ്ട്. ബച്ചന്‍ ദാം എന്നാണ് അമ്പലത്തിന്റെ പേര്
ഹൃത്വിക് റോഷനോടുള്ള ഇഷ്ടം കാരണം താരത്തിന്റെ ആരാധകന്‍ അദ്ധേഹത്തിന്റെ കൈയില്‍ താരത്തിന്റെ ചിത്രം ടാറ്റൂ ചെയ്തിരുന്നു
ആമിര്‍ ഖാനെ കാണാനായി താരത്തിന്റെ ആരാധകര്‍ ഒരിക്കല്‍ റാഞ്ചിയില്‍ നിന്നും മുംബൈ വരെ സൈക്കിളില്‍ യാത്ര നടത്തിയിരുന്നു
തുടര്‍ന്ന് ഇക്കാര്യമറിഞ്ഞ ആമിര്‍ ആരാധകനൊപ്പം ഒരു മണിക്കൂറിലധികം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു
അണ്ണാത്തെയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയപ്പോള്‍ ഫാന്‍സ് രജനീകാന്തിന്റെ കട്ടൗട്ടില്‍ ആടിനെ കൊന്ന് രക്തം ഒഴിച്ചിരുന്നു