Tap to Read ➤

പാലും കടലമാവും, മീനും ചോറും; ലോകസുന്ദരിയുടെ സൗന്ദര്യ രഹസ്യങ്ങള്‍

ലോകസുന്ദരി ഐശ്വര്യ റായിയുടെ സൗന്ദര്യ രഹസ്യങ്ങള്‍
Saranya KV
നാരങ്ങാനീരും തേനും ചേര്‍ത്ത വെള്ളം കുടിച്ചുകൊണ്ടാണ് ഐശ്വര്യ റായിയുടെ ഒരു ദിവസം തുടങ്ങുന്നത്
പ്രഭാതഭക്ഷണത്തിന് കൂടുതലും ബ്രൗണ്‍ ബ്രഡ് ആണ് താരം കഴിക്കുന്നത്
വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഐശ്വര്യ
ചിക്കനും മീനും ചേര്‍ന്ന ഉച്ചഭക്ഷണമാണ് ഐശ്വര്യയുടെ ആരോഗ്യത്തിന്റെ മറ്റൊരു രഹസ്യം
രാത്രിയില്‍ ഗ്രില്‍ ചെയ്ത മീനും ചോറുമാണ് മിക്കപ്പോഴും താരം കഴിക്കുന്നത്
ദിവസവും നന്നായി വെള്ളം കുടിക്കാന്‍ ഐശ്വര്യ ശ്രദ്ധിക്കാറുണ്ട്
വെള്ളത്തിനൊപ്പം തന്നെ ധാരാളം ഫ്രൂട്ട്‌സും താരം കഴിക്കാറുണ്ട്
പാല്‍, മഞ്ഞള്‍, കടല മാവ് എന്നിവയുടെ മിശ്രിതമാണ് ചര്‍മ്മ സംരക്ഷണത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്
ദിവസവും വ്യായാമം, യോഗ എന്നിവ ചെയ്യാനും ഐശ്വര്യ സമയം കണ്ടെത്താറുണ്ട്
കൃത്യമായ ഭക്ഷണവും യോഗയുമാണ് ഐശ്വര്യ റായിയുടെ സൗന്ദര്യത്തിന്റെ പ്രധാന രഹസ്യം