Tap to Read ➤

സ്വപ്ന സിനിമയോട് നോ പറഞ്ഞവര്‍; പൊന്നിയിൻ സെൽവൻ നിരസിച്ച താരങ്ങൾ

മണിര്തനത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ നിന്നും പിന്മാറിയ പ്രമുഖ താരങ്ങളിതാ
Saranya KV
അണ്ണാത്തൈ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനാലാണ് പൊന്നിയിൻ സെൽവനില്‍ നിന്നും കീര്‍ത്തി സുരേഷ് പിന്മാറിയത്
പൊന്നിയിൻ സെൽവനിലെ പ്രധാന കഥാപാത്രമായി ആദ്യം വിജയിയെ പരിഗണിച്ചിരുന്നു. എന്നാല്‍ വിജയിക്ക് മറ്റു സിനിമകളുടെ തിരക്കുള്ളതിനാല്‍ പിന്നീട് മണിരത്‌നം വിജയിയെ ഒഴിവാക്കുകയായിരുന്നു
പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കാനുള്ള അവസരം ചില കാരണങ്ങള്‍ അനുഷ്‌ക ഷെട്ടി നിരസിക്കുകയായിരുന്നു
മറ്റു സിനിമകളുടെ ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണമാണ് സത്യരാജ് ചിത്രത്തില്‍ നിന്നും പിന്മാറിയത്‌
വിജയിക്കു ശേഷം മഹേഷ് ബാബുവിനെയും മണിരത്‌നം ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു
മറ്റു ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനാല്‍ ഡേറ്റ് പ്രശ്‌നമായി വന്നതോടെയാണ് പാര്‍ത്ഥിപന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയത്
വിക്രം, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, കാര്‍ത്തി തുടങ്ങിയവരാണ് ബ്രഹ്മാണ്ഡചിത്രം പൊന്നിയിന്‍ സെല്‍വനില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക