ഐശ്വര്യ നോ പറഞ്ഞു, ഏറ്റെടുത്ത് താരങ്ങളായി പ്രിയങ്കയും ദീപികയും!
ഐശ്വര്യ റായി നോ പറഞ്ഞ ബോക്സോഫീസ് ഹിറ്റ് ചിത്രങ്ങള്‍
Saranya KV
കുച്ച് കുച്ച് ഹോതാ ഹേയില്‍ ഷാരൂഖിനൊപ്പം ഐശ്വര്യ റായിയായിരുന്നു ഒരുമിച്ചഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ മറ്റൊരു സിനിമയ്ക്കായി ഡേറ്റ് കൊടുത്തതിനാല്‍ ഐശ്വര്യ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു
ബാജിറാവു മസ്താനിയില്‍ സല്മാന് ഖാനെയും ഐശ്വര്യ റായിയെയുമായിരുന്നു സജ്ഞയ് ലീല ബന്‍സാലി ആദ്യം തീരുമാനിച്ചത്
എന്നാല്‍ ഐശ്വര്യ ഓഫര്‍ നിരസിച്ചതോടെ ദീപിക പദുക്കോണിനെയും രണ്‍വീര്‍ സിങ്ങിനെയും പ്രധാന കഥാപാത്രങ്ങളാക്കി വര്‍ഷങ്ങള്‍ക്ക് ശേഷം സജ്ഞയ് ലീല ബന്‍സാലി ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു
2007ലെ ഹിറ്റ് ചിത്രം ബൂല്‍ ബൂലയ്യയില് ഐശ്വര്യ റായിയെയായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഐശ്വര്യ ഓഫര്‍ നിരസിച്ചതോടെ വിദ്യ ബാലന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു
ഹൃത്വിക് റോഷനൊപ്പം ക്രിഷില്‍ നായികയായി ആദ്യം കാസ്റ്റ് ചെയ്തിരുന്നത് ഐശ്വര്യ റായിയെയായിരുന്നു. എന്നാല്‍ താരം ഓഫര്‍ നിരസിച്ചതോടെ പ്രിയങ്ക ചോപ്ര ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു
സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കുന്നതില്‍ താല്യപര്യമില്ലാത്തതിനാലാണ് ഐശ്വര്യ റായി മുന്ന ഭായ് എംബിബിഎസ് എന്ന ചിത്രത്തില്‍ നിന്നും പിന്മാറിയത് എന്നാണ് ഗോസിപ്പുകള്‍
മറ്റു ചിത്രങ്ങളുടെ ഷൂട്ടിങ്ങ് തിരക്കിനെ തുടര്‍ന്നായിരുന്നു കഹോ നാ പ്യാര് ഹേ എന്ന ചിത്രത്തില്‍ നിന്നും ഐശ്വര്യ റായി പിന്മാറിയത്