Tap to Read ➤

'ഇത്രയും ധാരാളിത്തമോ'; നടിമാരുടെ വിവാഹ വസ്ത്രങ്ങളുടെ വില!

വിവാഹം എല്ലാവർക്കും വളരെ സ്പെഷ്യലാണ്. തങ്ങളുടെ സ്പെഷ്യൽ ഡെയിലെ വസ്ത്രത്തിനായി ബോളിവുഡ് സുന്ദരികൾ പൊടിച്ചത് ലക്ഷങ്ങൾ.... നടിമാരുടെ വിവാഹ വസ്ത്രങ്ങളുടെ വില നോക്കാം....
Ranjina P Mathew
ബോളിവുഡ് സുന്ദരി ഐശ്വര്യ റായി വിവാഹ ദിനത്തിൽ ധരിച്ച കാഞ്ചീവരം സാരി യഥാർഥ സ്വർണ്ണ നൂലും ക്രിസ്റ്റലും ഉപയോ​ഗിച്ച് നെയ്തെടുത്തതായിരുന്നു.
75 ലക്ഷം രൂപയാണ് നടി ഇതിനായി ചിലവഴിച്ചത്
തരുൺ തഹിലിയാനി ഡിസൈൻ ചെയ്ത ഡിസൈനർ സാരിയായിരുന്നു ശിൽപ ഷെട്ടി വിവാഹത്തിന് ധരിച്ചിരുന്നത്. 8000 ക്രിസ്റ്റലുകൾ സാരിയിൽ പതിപ്പിച്ചിരുന്നു. 50 ലക്ഷമാണ് നടിയുടെ വിവാഹ വസ്ത്രത്തിന്റെ വില
ജെനീലിയയുടേയും റിതേഷ് ദേശ്മുഖിന്റേയും വിവാഹം ക്രിസ്ത്യൻ, ഹിന്ദു ആചാരപ്രകാരമാണ് നടന്നത്. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിൽ നീതു ലുള്ള തയ്യാറാക്കിയ 17 ലക്ഷത്തിന്റെ വസ്ത്രമാണ് ജെനീലിയ ധരിച്ചത്
ബോളിവുഡിലെ അറിയപ്പെടുന്ന ഡിസൈനറായ സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത 30 ലക്ഷം രൂപ വിലയുള്ള ബ്രൈഡൽ ലഹങ്കയായിരുന്നു അനുഷ്ക ശർമ വിവാഹത്തിന് ധരിച്ചത്
ഊർമിള മണ്ഡോത്കർ 4.50 ലക്ഷം വില വരുന്ന ബ്രൈഡൽ സാരി ലഹങ്കയാണ് വിവാ​ഹ ചടങ്ങിന് ധരിച്ചത്
സബ്യസാചി തന്നെയാണ് ബിപാഷ ബസുവിനും വിവാഹ വസ്ത്രം തയ്യാറാക്കി കൊടുത്തത്. നാല് ലക്ഷമായിരുന്നു താരത്തിന്റെ വിവാഹ വസ്ത്രത്തിന്റെ വില
​ഗോൾഡ് എബ്രോയിഡറി ചെയ്ത ചുവന്ന നിറത്തിലുള്ള കാഞ്ചീവരം സാരിയായിരുന്നു ഇഷ ഡിയോൾ വിവാഹദിനത്തിൽ ധരിച്ചത്. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ആ വസ്ത്രത്തിന്റെ വില