Tap to Read ➤

ഇസൈജ്ഞാനി@79; അധികമാര്‍ക്കും അറിയാത്ത ഇളയരാജയുടെ ജീവിതകഥ

ഇന്ത്യന്‍ സിനിമയുടെ അഭിമാനം ഇളയരാജയുടെ ജീവിതത്തിലെ അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങളിതാ...
1943 ജൂണ്‍ 2ന് തമിഴ്‌നാട്ടിലെ പന്നായിപുരത്ത് ജനനം
സഹോദരന്റെ ഗാനമേള സംഘമായ ''പാവലാര്‍ ബ്രദേഴ്‌സില്‍'' പാടികൊണ്ടാണ് ഇളയരാജ സംഗീത ലോകത്തേക്ക് കടന്നുവരുന്നത്
പിന്നീട് 1968ല്‍ സംഗീതം പഠിച്ചു തുടങ്ങി. പ്രൊഫസര്‍ ധന്‍രാജായിരുന്നു ഗുരു
റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി കവലകള്‍ തോറും ഇളയരാജ പാട്ടുകള്‍ പാടിയിരുന്നു
ജോലി തേടി മദ്രാസിലെത്തിയ സമയത്താണ് സിനിമാമേഖലയിലേക്ക് കടന്നത്
സംഗീത സംവിധായകന്‍ ജി.കെ വെങ്കിടേശിന്റെ അസിസ്റ്റന്റായി ഏറെകാലം ജോലി ചെയ്തിരുന്നു
1976ല്‍ അന്നക്കിളി എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു
1993ല്‍ ലണ്ടനിലെ ട്രിനിറ്റി സ്‌ക്കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്നും ഗിറ്റാറില്‍ സ്വര്‍ണമ മെഡലോടെ ഡിപ്ലോമ കരസ്ഥമാക്കി
ലണ്ടനിലെ റോയല്‍ ഫില്‍ ഹാര്‍മോണിക് ഓര്‍ക്കസ്ട്രയില്‍ സിംഫണി ചെയ്ത ആദ്യ ഏഷ്യാക്കാരന്‍ കൂടിയാണ് ഇളയരാജ
ലണ്ടനിലെ റോയല്‍ ഫില്‍ ഹാര്‍മോണിക് ഓര്‍ക്കസ്ട്രയില്‍ സിംഫണി ചെയ്ത ആദ്യ ഏഷ്യാക്കാരന്‍ കൂടിയാണ് ഇളയരാജ
തെലുങ്ക്, മലയാളം, തമിഴ്, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി ഏതാണ്ട് 4500ലധികം ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്
ഹരിഹരന്‍ സംവിധാനം ചെയ്ത ക്ലിന്റ് ആണ് ഇളയരാജ സംഗീതം നിര്‍വ്വഹിച്ച ഏറ്റവുമൊടുവിലത്തെ മലയാള ചിത്രം
ദളപതി എന്ന ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിച്ച ''രാക്കമ്മാ കയ്യെ തട്ട്'' എന്ന ഗാനം ലോകത്തിലെ മികച്ച 10 ഗാനങ്ങള്‍ക്കായി ബിബിസി നടത്തിയ തിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തായിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക