സ്വയം നഷ്ടപ്പെടുത്തിയ വിജയങ്ങൾ; സല്മാന് ഖാന് നിരസിച്ച സിനിമകൾ
സല്മാന് ഖാന്റെ കരിയറിലെ നഷ്ടങ്ങള്‍!
Saranya KV
മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണമായിരുന്നു ചക് ദേ! ഇന്ത്യയില്‍ അഭിനയിക്കാനുള്ള അവസരം സല്മാന് ഖാന് നിരസിച്ചത്
ഐശ്വര്യ റായിയുടെ സഹോദരനായി അഭിനയിക്കാന്‍ ഇഷ്ടമല്ലാത്തതിനെ തുടര്‍ന്നാണ് ജോഷില്‍ നിന്നും സല്മാന് ഖാന് പിന്മാറിയത് എന്നാണ് ഗോസിപ്പുകള്‍
ബാസിഗര്‍ എന്ന ചിത്രത്തില്‍ നായകനായി സല്മാന് ഖാനെയായിരുന്നു സംവിധായകന് തീരുമാനിച്ചത്. എന്നാല്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ചെയ്യാന്‍ താല്പര്യമില്ലാത്തതിനാല് സല്മാന് ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു
ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രമായ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെല്ലില് നിന്നും സല്മാന് ഖാന് പിന്മാറിയതോടെയായിരുന്നു ഷാരൂഖ് ഖാന് ചിത്രത്തില്‍ നായകനായി എത്തിയത്
ഷാരൂഖ് ഖാന്റെ അത്ര പ്രധാന്യമില്ലാത്ത കഥാപാത്രമായതിനാലാണ് കൽ ഹോ നാ ഹോയില്‍ നിന്നും സല്മാന് ഖാന് പിന്മാറിയത് എന്നാണ് ഗോസിപ്പുകള്‍
ഷാരൂഖ് നായകനായി എത്തിയ സീറോയാണ് സല്മാന് ഖാന് നിരസിച്ച മറ്റൊരു ചിത്രം
സഞ്ജയ് ലീല ബന്‍സാലിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഇന്ഷാ അള്ളാഹ് എന്ന ചിത്രത്തില്‍ നിന്നും സല്മാന് പിന്മാറിയത്