Tap to Read ➤

നഷ്ടപരിഹാരമില്ല, അടിയില്ല ; കോടതിക്ക് പുറത്ത് വിവാഹമോചിതരായവര്‍

കോടതി നടപടികള്‍ക്ക് മുമ്പ് ഒത്തുതീര്‍പ്പിലെത്തി വിവാഹമോചിതരായ താരങ്ങള്‍
Saranya KV
ബാന്ദ്ര കോടതയിലായിരുന്നു ഹൃത്വിക് റോഷനും സൂസന്ന ഖാനും വിവാഹമോചനത്തിനായി അപേക്ഷ നല്‍കിയത്
എന്നാല്‍ കോടതി നടപടികള്‍ക്ക് മുമ്പ് തന്നെ ഇരുവരും തമ്മില്‍ ഒത്തു തീര്‍പ്പിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍
വിവാഹമോചനത്തിനുശേഷവും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയാണ്‌
കോടതി നടപടിക്രമങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ ഒത്തുതീര്‍പ്പിലെത്തി വിവാഹമോചിതരായ താരങ്ങളാണ് കരിഷ്മ കപൂറും സഞ്ജയ് കപൂറും
4 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ 2021ലായിരുന്നു സാമന്തയും നാഗ ചൈതന്യയും വേര്‍പിരിഞ്ഞത്
പിന്നാലെ സാമന്തയ്ക്ക് നേരെ നിരന്തരം സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു
നാഗചൈതന്യയില്‍ നിന്നും സാമന്ത 250 കോടി നഷ്ടപരിഹാരമായി ചോദിച്ചുവെന്നായിരുന്നു പ്രധാന ആരോപണം
കിം കര്‍ദാഷിയാനും കൻയി വെസ്റ്റും വിവാഹമോചിതരായി എന്നാണ് റിപ്പോര്‍ട്ടുകള്‍
പിന്നാലെ കര്‍ദാഷിയാന്‍ കൻയിയോട് നഷ്ടപരിഹാരം ചോദിച്ചെന്നും ഇരുവരും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍