ബോളിവുഡ് മടുത്തോ; തെന്നിന്ത്യയിലേക്ക് ചേക്കേറാനൊരുങ്ങി താരങ്ങൾ
ഈ ബോളിവുഡ് താരങ്ങളെ ഇനി തെന്നിന്ത്യന്‍ സിനികളില്‍ കാണാം
Saranya KV
തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് അടുത്തിടെയായിരുന്നു വരുണ്‍ ധവാന് തുറന്നു പറഞ്ഞത്. നോര്‍ത്ത് ഇന്ത്യന്‍ നായകനേക്കാള്‍ തനിക്ക് തെന്നിന്ത്യന്‍ നായകനെയാണ് ഇഷ്ടമെന്നും താരം പറഞ്ഞിരുന്നു
മികച്ച തിരക്കഥയാണെങ്കില്‍ തമിഴിലും തെലുങ്കിലും അഭിനയിക്കുമെന്നും, ഏത് ഭാഷയിലും താന്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും കാര്‍ത്തിക് ആര്യന് അടുത്തിടെ പറഞ്ഞിരുന്നു
സംവിധായകന് റിഷബ് ഷെട്ടിയുമായുള്ള സംസാരത്തിനിടെ തനിക്ക് കന്നഡ സിനിമകളില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും നിങ്ങളുടെ സിനിമകള്‍ കാണുമ്പോള്‍ അസൂയ തോന്നുന്നുണ്ടെന്നും നവാസുദ്ദീൻ സിദ്ദീഖി തുറന്നു പറഞ്ഞിരുന്നു
കാന്തരയുടെ വിജയത്തിനു പിന്നാലെ സംവിധായകന് റിഷബ് ഷെട്ടിയോട് തനിക്ക് തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും നിങ്ങളുടെ വരാനിരിക്കുന്ന സിനിമയിൽ കാസ്റ്റ് ചെയ്യണമെന്നും അനില്‍ കപൂര്‍ പറഞ്ഞിരുന്നു
വിജയ് സേതുപതി, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് ജാന്‍വി കപൂര്‍ പറഞ്ഞിരുന്നു
തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞ മറ്റൊരു താരമാണ് ആലിയ ഭട്ട്
ഫഹദ് ഫാസിലിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അടുത്തിടെയായിരുന്നു ആയൂഷ്മാന്‍ ഖുറാന പറഞ്ഞത്