Tap to Read ➤

ഈ താരജോഡികള്‍ ഒരിക്കല്‍ക്കൂടി ഒന്നിച്ചിരുന്നെങ്കില്‍ !

മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് താരജോഡികള്‍
Saranya KV
മലയാള സിനിമയിലെ ഒരുകാലത്തെ സൂപ്പര്‍ഹിറ്റ് ജോഡികളായിരുന്നു മോഹന്‍ലാലും ശോഭനയും. മോഹന്‍ലാലിനൊപ്പം ഒരു പക്ഷേ ഏറ്റവും കൂടുതല്‍ ജോഡിയായി എത്തിയതും ശോഭനയാവാം
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുക്കെട്ടുകളില്‍ ഒന്നാണ് മോഹന്‍ലാല്‍- ശ്രീനിവാസന്റേത്‌. ഇരുവരും ഒന്നിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് ഓര്‍ത്തുവെക്കാന്‍ ഒരുപിടി നല്ല സിനിമകളാണ്
ഒരുമിച്ചഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍റ്റാക്കിയ താരജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും
മോഹന്‍ലാല്‍ - ശോഭന പോലെ മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ കൂട്ടുക്കെട്ടാണ് മമ്മൂട്ടി - സുമലത താരജോഡി
നിത്യഹരിത നായകന്‍ പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒന്നിച്ചഭിനയിച്ച് ഗിന്നസ് റെക്കോര്‍ഡ് വരെ സ്വന്തമാക്കിയ നടിയാണ് ഷീല
മലയാളത്തിലെ മറ്റൊരു സൂപ്പര്‍ഹിറ്റ് താരജോഡികളാണ് ഉര്‍വശിയും ജയറാമും. ഇരുവരും ഒന്നിച്ചെത്തിയ റൊമാന്റിക് സീനുകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്
മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന കൂട്ടുക്കെട്ടാണ് ഇന്നസെന്റ് - ജഗതിയുടേത്. കന്നാസും കടലാസും വീണ്ടുമൊന്നിക്കാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍
നിവിന്‍പോളിയും നസ്രിയയും ഒരിക്കല്‍ക്കൂടി ഒന്നിക്കണമെന്ന് ആഗ്രഹിക്കാത്ത  പ്രേക്ഷകര്‍ ഉണ്ടാവില്ല. അത്രത്തോളം മികച്ച കെമിസ്ട്രിയായിരുന്നു ഇരുവരും തമ്മില്‍