Tap to Read ➤

'വിശ്രമം വേണ്ട ജോലി മുഖ്യം....'; നിറവയറിലും അഭിനയിക്കാനെത്തിയ നടിമാർ!

ഗർഭിണിയായിരിക്കുമ്പോൾ പോലും തങ്ങളുടെ പ്രൊഫഷനോടുള്ള ആത്മാർത്ഥത മൂലം അഭിനയിക്കാനെത്തിയ ചില താര സുന്ദരിമാർ ബോളിവുഡിലുണ്ട്. അവരിൽ ചിലരെ പരിചയപ്പെടാം....
Ranjina P Mathew
വാമികയെ ​ഗർഭിണിയായിരിക്കുമ്പോൾ താൻ നേരത്തെ കമ്മിറ്റ് ചെയ്ത ആഡ് ഷൂട്ടുകൾ പൂർത്തിയാക്കാൻ നിറവയറിലും അനുഷ്ക ശർമ അഭിയിക്കാനെത്തിയിരുന്നു
ഗർഭിണിയായിരിക്കുമ്പോഴാണ് നേഹ ധൂപിയ എ തേസ്ഡെ സിനിമയിൽ ​ഗർഭിണിയായ പോലീസ് ഉദ്യോ​ഗസ്ഥയായി അഭിനയിച്ചത്
ഓം ശാന്തി ഓം സംവിധാനം ചെയ്യുന്ന സമയത്ത് ഫറാ ഖാൻ തന്റെ ട്രിപ്പ്ലറ്റ്സിനെ ​ഗർഭിണിയായിരുന്നു
ജുദായിൽ അഭിനയിക്കുമ്പോൾ ശ്രീദേവി ആറ് മാസം ​ഗർഭിണിയായിരുന്നു. അതിന് ശേഷമാണ് ആദ്യത്തെ കുഞ്ഞ് ജാൻവിയെ നടി പ്രസവിച്ചത്
തന്റെ രണ്ടാമത്തെ ആൺകുഞ്ഞിനെ ​ഗർഭിണിയായിരുന്നപ്പോൾ താൻ പാതി വഴിയിൽ നിർത്തിയ ഷൂട്ടിങുകളെല്ലാം കരീന കപൂർ പൂർത്തിയാക്കിയിരുന്നു
കൾട്ട് മൂവി ഷോലെയിൽ അഭിനയിക്കുമ്പോൾ ജയ ബച്ചനും മൂന്ന് മാസം ​ഗർഭിണിയായിരുന്നു
യു​ഗിനെ വയറ്റിലായിരിക്കുമ്പോഴാണ് കജോൾ വി ആർ ഫാമിലിയുടെ ഷൂട്ടിങ് പൂർത്തിയാക്കിയത്
ഐ ആം സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് നന്ദിത ദാസും ​ഗർഭിണിയായിരുന്നു