Tap to Read ➤

ഈ താരങ്ങൾക്ക് വിദ്യാഭ്യാസം കുറവാണെന്നത് നിങ്ങൾക്കറിയാമോ?

പ്രേക്ഷകരെ രസിപ്പിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച നിരവധി താരങ്ങൾ ഇന്ത്യൻ സിനിമാലോകത്തിലുണ്ട്. അക്കൂട്ടത്തിൽ അഭിനേതാക്കളിൽ ചിലർക്ക് അവരുടെ കരിയറിന് വേണ്ടി വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അവരിൽ ചിലരെ പരിചയപ്പെടാം...
RANJINA P MATHEW
നടി കരിഷ്മ കപൂർ ആറാം ക്ലാസിന് ശേഷം പഠനം നിർത്തിയെന്നാണ് റിപ്പോർട്ട്
ബാല്യകാലം മുതൽ സിനിമയിൽ അഭിനയിക്കുന്നതിനാൽ ശ്രീദേവി സ്കൂൾതല പഠനം പോലും പൂർത്തീകരിച്ചിട്ടില്ല
പതിനാറ് വയസുള്ളപ്പോൾ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതിനാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കജോളിന് അവസരം ലഭിച്ചില്ല
ഹയർസെക്കൻഡറി പരീക്ഷകളിൽ പരാജയപ്പെട്ട അർജുൻ കപൂർ പിന്നീട് അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കാൻ തുടങ്ങി
പന്ത്രണ്ടാം ക്ലാസിൽ കെമിസ്ട്രി പരീക്ഷയിൽ തോറ്റപ്പോൾ പഠനം ഉപേക്ഷിച്ച കങ്കണ പിന്നീട് മോഡലിങിലേക്ക് ചുവടുമാറ്റി
സൽമാൻ ഖാൻ ബിരുദം പൂർത്തിയാക്കിയില്ല. കോളേജ് പഠനം ഉപേക്ഷിച്ച് 1988ൽ അഭിനയരംഗത്തേക്ക് കടന്നു
ആർക്കിടെക്ചറിന് ആ​ഗ്രഹിച്ച് ചേർന്നതായിരുന്നു ഐശ്വര്യ റായ്. എന്നാൽ സിനിമയിൽ അവസരങ്ങൾ കൂടിയതോടെ താരം പഠനം ഉപേക്ഷിച്ചു
കുട്ടിക്കാലം മുതൽ കത്രീന വീട്ടിലിരുന്നാണ് പഠിച്ചത്. പിന്നീട് മോഡലിങിലേക്ക് പോയശേഷം നടി ഉന്നത പഠനത്തിന് പോയില്ല
പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ശേഷം ആമിർ‌ ഖാൻ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പഠനം ഉപേക്ഷിക്കുകയും ചെയ്തു
വിനോദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമി ബീറ്റ് മലയാളം സന്ദർശിക്കുക