സല്മാന് ഖാന് വീണ്ടും പ്രണയമോ? ബി ടൗണിലെ പുതിയ പ്രണയജോഡികള്‍ ഇവരാണ്
സല്‍മാനും പൂജ ഹെഗ്ഡെയും പ്രണയത്തിലോ? ബി ടൗണിലെ പുതിയ പ്രണയജോഡികള്‍ വേറെയുമുണ്ട്!1
Saranya KV
ടൈഗർ ഷ്റോഫുമായുള്ള ബ്രേക്ക് അപ്പിനുശേഷം ദിഷ പഠാനി അലക്സാണ്ടർ അലക്സ് ഐലിക്കുമായി ഡേറ്റിങ്ങിലാണെന്നാണ് ആരാധകര്‍ പറയുന്നത്
കാര്‍ത്തിക് ആര്യനും ഹൃത്വിക് റോഷന്റെ സഹോദരി പഷ്മിന റോഷനും പ്രണയത്തിലാണെന്നും ഇടയ്ക്ക് ഇരുവരും വേര്‍പിരിഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു
ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന താരജോഡികളാണ് പ്രഭാസും കൃതി സനോണും. എന്നാല്‍ ഇരുവരും സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്
ബണ്ടി സജ്ദെഹുമായി റിയ ചക്രവര്‍ത്തി പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍. എന്നാല്‍ സോനാക്ഷി സിന്‍ഹയുടെ കാമുകന് എന്ന രീതിയിലും ബണ്ടി സജ്ദെഹയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ മുമ്പ് വന്നിരുന്നു
നടി പൂജ ഹെഗ്ഡെയുമായി സല്മാന് ഖാന് പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍
സാറ അലി ഖാനുമായി ശുഭം ഗില്‍ ഡേറ്റിങ്ങിലാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍
ഗോസിപ്പ് കോളങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നില്ക്കുന്ന താരങ്ങളാണ് സിദ്ധാന്ത് ചതുർവേദിയും നവ്യ നന്ദയും. താരങ്ങള്‍ ഏറെ നാളായി പ്രണയത്തിലാണെന്നാണ് ഗോസിപ്പ്