Tap to Read ➤

ഗള്‍ഫിലെ കോടീശ്വരന്‍; ഷംന കാസിമിന്റെ ഷാനിദ് അലി ആരാണ് ?

നടിയും നര്‍ത്തകിയുമായ ഷംന കാസിമിന്റെ പ്രതിശ്രുത വരന്‍ ഷാനിദ് ആസിഫ് അലി
പ്രേക്ഷകരുടെ പ്രിയതാരം ഷംന കാസിം വിവാഹിതയാവുന്നു
ഷംന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പ്രതിശ്രുത വരനെ പരിചയപ്പെടുത്തിയത്
ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍
ഇരുവരും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു
ഷംനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ മുമ്പ് നിരവധി തവണ ഷാനിദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു
കുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു എന്നായിരുന്നു ഷാനിദിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഷംന കുറിച്ചത്
തുടര്‍ന്ന് നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിരുന്നു
മികച്ച നര്‍ത്തകിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്
മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു ഷംനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം
ഇപ്പോള്‍ കന്നഡ, തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമാണ് ഷംന
പൂര്‍ണ എന്ന പേരിലാണ് മറ്റു ഭാഷകളിലെ സിനിമാമേഖലയില്‍ ഷംന അറിയപ്പെടുന്നത്
തമിഴ് ചിത്രം വിസിത്തിരയാണ് ഷംനയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക