Tap to Read ➤

യാത്ര കോടികൾ വിലമതിക്കുന്ന കാറിൽ;  അല്ലു അര്‍ജ്ജുന്റെ വാഹനങ്ങള്‍

മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍, ഹമ്മര്‍ H2, റേഞ്ച് റോവര്‍, വാനിറ്റി വാന്‍ തുടങ്ങി അല്ലു അര്‍ജ്ജുന്റെ വാനശേഖരം ഞെട്ടിക്കുന്നതാണ്.
തെന്നിന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് അല്ലു അര്‍ജ്ജുന്‍
ആഢംബര വാഹനങ്ങള്‍ വാങ്ങാന്‍ കോടികളാണ് അല്ലു അര്‍ജ്ജുന്‍ ചിലവാക്കുന്നത്
ഫാല്‍ക്കണ്‍ എന്നാണ് അല്ലു അര്‍ജ്ജുന്റെ വാനിറ്റി വാനിന്റെ പേര്. എഎ ലോഗോ പതിച്ച വാനിന് ജെറ്റ് ബ്ലാക്ക് ഇന്റീരിയരാണ് ഉള്ളത്
ലെതെറിൽ പൊതിഞ്ഞ റീക്ലെയ്നർ സീറ്റ്, ഫുൾ സൈസ് ടോയ്‌ലെറ്റോടുകൂടിയ വാഷ്‌റൂം, സീലിംഗ് അമ്പിയെന്റ് ലൈറ്റുകൾ എന്നീ സവിശേഷതകളോടു കൂടിയ വാനിന് 7കോടി രൂപയാണ് അല്ലു അര്‍ജ്ജുന്‍ ചിലവഴിച്ചത്
ദി ബീസ്റ്റ് എന്നു പേരുള്ള അല്ലു അര്‍ജ്ജുന്റെ റേഞ്ച് റോവറിന് 2.3 കോടിയാണ് ഷോറൂം വില
ബ്ലാക്ക് നിറമുള്ള അല്ലു അര്‍ജ്ജുന്റെ മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ഇയ്ക്ക് 77.82 ലക്ഷം ആയിരുന്നു എക്‌സ്-ഷോറൂം വില
1.31 കോടി വിലയുള്ള വോള്‍വോ XC90 T8 എക്‌സലന്‍സ് ആണ് അല്ലു അര്‍ജ്ജുന്റെ പക്കലുള്ള മറ്റൊരു ആഢംബര വാഹനം
3 കോടിക്കടുത്ത് വില വരുന്ന ജാഗ്വര്‍ എക്‌സ്‌ജെ ലോങ്ങ് വീല്‍ബോസ് ആണ് അല്ലു അര്‍ജ്ജുന്റെ പക്കലുള്ള മറ്റൊരു ആഢംബര വാഹനം
75 ലക്ഷം രൂപ വിലയുള്ള ഹമ്മര്‍ എച്ച്2വാണ് അല്ലു അര്‍ജ്ജുന്റെ വാഹന ശേഖരത്തിലെ മറ്റൊരു താരം