Tap to Read ➤

നായകനായി വന്നു, സഹനടനായി നില്‍ക്കുന്ന മലയാള നടന്മാര്‍

ഒരുകാലത്ത് നായകനായിരുന്നു, ഇന്ന് സഹനടനായും ക്യാരക്ടർ റോളുകളും ചെയ്യുന്ന നടന്മാർ
Abin MP
മണിക്കുട്ടന്‍ ബോയ്ഫ്രണ്ടിലൂടെ നായകനായിട്ടായിരുന്നു തുടങ്ങിയത്. പിന്നീട് സഹനടനായി മാറി
സായ്കുമാറിന്റെ അരങ്ങേറ്റം നായകനായിട്ടായിരുന്നു. പക്ഷെ വില്ലനായാണ് തിളങ്ങിയത്
മയൂഖത്തില്‍ നായകനായിട്ടായിരുന്നു സൈജു കുറുപ്പിന്റെ തുടക്കം. പക്ഷെ തിളങ്ങിയത് കോമഡിയിലാണ്
നായകനായി തിളങ്ങി നിന്ന താരമാണ് റഹ്‌മാന്‍. പക്ഷെ രണ്ടാം വരവില്‍ സഹനടനായാണ് തിളങ്ങിയത്
ഒരുകാലത്തെ മിന്നും താരമായിരുന്നു മുകേഷ്. എന്നാലിന്ന് സഹനടനായിട്ടാണ് മുകേഷ് അഭിനയിക്കുന്നത്.
ഒരുകാലത്തെ സൂപ്പര്‍ താരമായിരുന്നു ശങ്കര്‍. പക്ഷെ ഇന്ന് സഹനടനായിട്ടാണ് അഭിനയിക്കുന്നത്
മണിയന്‍പിള്ള രാജുവിന്റെ ആദ്യ ചിത്രവും നായകനായിട്ടായിരുന്നു. പക്ഷെ പിന്നീട് കോമഡിയിലേക്ക് ചുവടുമാറ്റുകയായിരുന്നു