Tap to Read ➤

കന്നഡ ലോകം കീഴടക്കിയ മലയാള നടിമാർ

മലയാളത്തിനൊപ്പം തന്നെ കന്നഡ ചലച്ചിത്രങ്ങളിലും കഴിവ് തെളിയിച്ച നിരവധി നടിമാര്‍ ഇന്ന് മലയാള സിനിമയിലുണ്ട്
മലയാളത്തിനൊപ്പം തന്നെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാമ സജീവമായിരുന്നു. ഷൈലോ, ഔട്ടോ രാജ, ബര്‍ഫി തുടങ്ങി ഏഴോളം കന്നഡ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്
2008ല്‍ പുറത്തിറങ്ങിയ ഗജയാണ് നവ്യ നായരുടെ ആദ്യ കന്നഡ ചിത്രം. ചിത്രത്തില്‍ ശ്വേത എന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിച്ചത്.
2004ല്‍ പുറത്തിറങ്ങിയ മയൂരയാണ് മീര ജാസ്മിന്റെ ആദ്യ കന്നഡ ചിത്രം. ചിത്രത്തില്‍ അലമേലു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്
2017ല്‍ പുറത്തിറങ്ങിയ ഹെബുലിയാണ് അമലയുടെ ആദ്യ കന്നഡ ചിത്രം. സുദീപ് ആണ് ചിത്രത്തില്‍ നായകനായി എത്തിയത്
മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലെല്ലാം ഒരുപോലെ സജീവമായ പ്രിയാമണിയുടെ ആദ്യ കന്നഡ ചിത്രം റാം ആണ്
2010ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ആണ് ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ആദ്യ കന്നഡ ചിത്രം. ചിത്രത്തില്‍ ഇന്ദിര എന്ന കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിച്ചത്
2013ല്‍ പുറത്തിറങ്ങിയ ബൃന്ദാവനയാണ് കാര്‍ത്തികയുടെ ആദ്യ കന്നഡ ചിത്രം. ഭൂമി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്