Tap to Read ➤

ബാല താരങ്ങൾ നായികമാരായപ്പോൾ; കാവ്യ മുതൽ മഞ്ജിമ വരെ

മലയാള സിനിമയിൽ ബാലതാരമായെത്തി പിന്നീട് നായകനും നായികയും ആയി മാറിയ താരങ്ങൾ ഏറെയാണ്. ബാല താരമായപ്പോൾ ലഭിച്ച സ്വീകാര്യത ഇവരിൽ പലർക്കും നായക, നായികാ നിരയിലേക്കുയർന്നപ്പോൾ ലഭിക്കുകയും ചെയ്തു.
abhinand chandran
അഴകിയ രാവണൻ ഉൾപ്പെടെ നിരവധി സിനിമകളിൽ ബാല താരമായി കാവ്യ മാധവനെത്തി. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ നായിക ആയി.
പ്രിയം ഉൾപ്പെടെ ഒരുപിടി സിനിമകളിൽ ബാലതാരമായി എത്തിയ നടിയാണ് മഞ്ജിമ മോഹൻ. ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ നായിക ആയി.
പളുങ്ക് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് നസ്രിയ നസീം അഭിനയ രം​ഗത്തേക്ക് കടക്കുന്നത്.
ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ച വിനീത് കുമാർ ഒരു വടക്കൻ ​വീര​ഗാഥ എന്ന സിനിമയിലൂടെ മികച്ച ബാലനടനുള്ള പുരസ്കാരവും നേടി.
കാഴ്ച, മീശ മാധവൻ തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് നായിക നടിയായി മാറിയ താരമാണ് സനുഷ.
പടയണി എന്ന സിനിമയിൽ ബാലതാരമായാണ് ഇന്ദ്രജിത്ത് സുകുമാരൻ അഭിനയ രം​ഗത്തേക്ക് കടക്കുന്നത്.
ഓടയിൽ നിന്ന് എന്ന സിനിമയിലാണ് നടൻ സുരേഷ് ​ഗോപി ബാലതാരമായി അഭിനയിച്ചത്. സേതുമാധവൻ ആയിരുന്നു സിനിമയുടെ സംവിധായകൻ.
ബേബി ശാലിനിയായി ഒരുകാലത്ത് അറിയപ്പെട്ട ശാലിനി‌  നിറം, അനിയത്തി പ്രാവ് തുടങ്ങിയ സിനിമകളിൽ നായിക ആയി തിളങ്ങി.