Tap to Read ➤

ചലച്ചിത്ര നിര്‍മ്മാണത്തിലും കഴിവ് തെളിയിച്ച മലയാള നടന്മാര്‍

മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി തുടങ്ങി ചലച്ചിത്ര നിര്‍മ്മാണത്തിലും സജീവമായ മലയാളത്തിലെ താരങ്ങള്‍..!
2003ലാണ് ദിലീപും സഹോദരന്‍ അനൂപും ചേര്‍ന്ന് ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സിനിമ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നത്
ഒരുപിടി മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ച ഓഗസ്ത് സിനിമയുടെ പങ്കാളികളില്‍ ഒരാളായിരുന്നു പൃഥ്വിരാജ് സുകുമാരന്‍
സീമ, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം കാസിനോ എന്ന നിര്‍മ്മാണ കമ്പനിയില്‍ പങ്കാളിയായിരുന്നു മോഹന്‍ലാല്‍. തുടര്‍ന്നാണ് പ്രണവം ആര്‍ട്‌സ് എന്ന പേരില്‍ സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങുന്നത്
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിര്‍മ്മാണ- വിതരണ കമ്പനിയാണ് പ്ലേഹൗസ്
സണ്ണി വെയിന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിര്‍മ്മാണ കമ്പനിയാണ് സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സ്
നിരവധി ഹിറ്റു സിനിമകള്‍ മലയാളത്തിന് നല്‍കിയ ഫ്രൈഡെ ഫിലിം ഹൗസ് എന്ന ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടെ പങ്കാളികളില്‍ ഒരാളാണ് വിജയ് ബാബു
ആസിഫ് അലിയുടെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിര്‍മ്മാണകമ്പനിയാണ് ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍
നിവിന്‍ പോളിയുടെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിര്‍മ്മാണകമ്പനിയാണ് പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്
ജയസൂര്യ പങ്കാളിയായിട്ടുള്ള ചലച്ചിത്ര നിര്‍മ്മാണ കമ്പനിയാണ് ഡ്രീംസ് ആന്റ് ബിയോണ്ട്