Tap to Read ➤

ഐശ്വര്യ റായിയെ  പോലെയുണ്ടോ; സോഷ്യൽ മീഡിയയിൽ തരം​ഗമായവർ

സൗന്ദര്യത്തിൽ പകരം വെക്കാനില്ലാത്ത താരമാണ് ഐശ്വര്യ റായ്. ഐശ്വര്യ റായിയുമായി രൂപ സാദൃശ്യമുണ്ടെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പലരും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
abhinand chandran
ഐശ്വര്യ റായിയുമായി രൂപ സാദൃശ്യമുള്ള നടിയാണ് സ്നേഹ ഉല്ലാൽ. നടിയുടെ ചിത്രങ്ങൾ ഇതിന്റെ പേരിൽ വൈറലാവാറുണ്ട്.
മലയാളിയായ അമൃത സോഷ്യൽ മീഡിയയിൽ താരമായത് ഐശ്വര്യയുമായി സാമ്യമുള്ളതിനാലാണ്.
ഏറ്റവും ഒടുവിൽ ഐശ്വര്യയുടെ രൂപ സാദൃശ്യം മൂലം ശ്രദ്ധിക്കപ്പെട്ട താരമാണ് ആഷിത സിം​ഗ്.
ചില ഫോട്ടോഷൂട്ടുകളിൽ ഐശ്വര്യയെ പോലെ തോന്നുന്ന താരമാണ് മാനസി നായിക്. ഈ അഭിപ്രായത്തെ എതിർക്കുന്നവരും ഉണ്ട്.
ഇറാനിയൻ മോഡൽ മഹ്ലഘ ജബെരിയിലും ഐശ്വര്യയുടെ മുഖ സാമ്യം ആരാധകർ കണ്ടെത്തി.
ഐശ്വര്യയെ പോലെ തോന്നിക്കുന്ന പാക് പൗര അമാന ഇമ്രാനിന്റെ ടിക് ടോക് വീഡിയോകൾ ഇന്ത്യൻ വൈറലായിരുന്നു.
‍അതേസമയം ഐശ്വര്യയെ പോലെ ഐശ്വര്യ മാത്രമേ ഉള്ളൂ എന്ന് പറയുന്ന ആരാധകരും ഉണ്ട്. 49 കാരിയായ നടി ഇപ്പോഴും അതീവ സുന്ദരിയാണ്.
ഐശ്വര്യയുടെ പഴയ സൗന്ദര്യം നഷ്ടപ്പെട്ട് തുടങ്ങിയെന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്. നടിയുടെ മുഖത്ത് വന്ന മാറ്റങ്ങളാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.