Tap to Read ➤

കല്യാണത്തിന് ചെലവിട്ടത് 100 കോടി! താരങ്ങൾ വിവാഹത്തിന് ചെലവഴിച്ച തുക

ആഡംബര പ്രിയരായ ബോളിവുഡ് താരങ്ങൾ തങ്ങളുടെ വിവാഹ ദിവസവും ഒട്ടും മോശമാക്കിയിട്ടില്ല. 100 കോടി രൂപ വരെ ചെലവിട്ടാണ് താരങ്ങൾ വിവാഹം നടത്തിയത്.
abhinand chandran
അഞ്ച് ദിവസത്തെ ആഘോഷമായിരുന്നു ദീപിക രൺവീർ വിവാഹം. മൊത്തം 77 കോടി രൂപയാണ് താരങ്ങൾ ചെലഴിച്ചത്. വിദേശത്ത് വെച്ചായിരുന്നു വിവാഹം.
ബോളിവുഡ് താരങ്ങളെല്ലാം പങ്കെടുത്ത വിവാഹം ആയിരുന്നു സോനം കപൂർ-ആനന്ദ് അഹുജ ദമ്പതികളുടേത്. എൻ​ഗേജ്മെന്റ് റിങ്ങിന് മാത്രം 90 ലക്ഷം രൂപ താരങ്ങൾ ചെലവിട്ടു.
2012 ലായിരുന്നു കരീന-സെയ്ഫ് വിവാഹം. വിവാഹ ദിനത്തിൽ കരീന അണിഞ്ഞ ആഭരണങ്ങൾക്ക് മാത്രം 4 കോടി രൂപ ആയത്രെ.
നാല് കോടി രൂപയാണ് കത്രീന കൈഫ്-വിക്കി കൗശൽ വിവാഹത്തിന് ചെലവായത്. രാജസ്ഥാനിൽ വെച്ചായിരുന്നു വിവാഹം.
2009 ലാണ് ശിൽപ്പ-ഷെട്ടി രാജ് കുന്ദ്ര വിവാഹം നടന്നത്. വിവാഹ മോതിരത്തിന് മാത്രം 3 കോടി രൂപ ചെലവായി.
100 കോടി രൂപയാണത്ര അനുഷ്ക ശർമ്മ-വിരാട് കോലി വിവാഹത്തിന് ചെലവിട്ടത്. എൻ​ഗേജ്മെന്റ് റിങ്ങിന് മാത്രം 1 കോടി രൂപ ആയി. ഇറ്റലിയിൽ വെച്ചായിരുന്നു വിവാഹം.
വിവാഹാഘോഷങ്ങൾ നടന്ന വേദിക്കായി ഒരു ദിവസത്തേക്ക് 64 ലക്ഷം രൂപയാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും ചെലവിട്ട തുക. അഞ്ച് ദിവസത്തെ ആഘോഷം ആയിരുന്നു.