Tap to Read ➤

പണം വാരിക്കോരി തരുന്ന തെലുങ്ക് സിനിമ; നടിമാരുടെ പ്രതിഫലമിങ്ങനെ

കോടിക്കണക്കിന് രൂപയാണ് തെന്നിന്ത്യയിലെ നായിക നടിമാരുടെ പ്രതിഫലം. പ്രത്യേകിച്ചും തെലുങ്ക് സിനിമാ മേഖലയാണ് വൻ തുക പ്രതിഫലമായി താരങ്ങൾക്ക് നൽകുന്നത്. തെന്നിന്ത്യൻ നായികമാരുടെ പ്രതിഫലം എത്രയാണെന്ന് പരിശോധിക്കാം.
Abhinand Chandran
അഞ്ച് കോടി രൂപയാണ് നയൻതാരയുടെ പ്രതിഫലം. ബജറ്റ് അനുസരിച്ച് നടിയുടെ പ്രതിഫലം പത്ത് കോടിക്കടുക്കാറുണ്ട്.
3.5 കോടിക്കും 5 കോടിക്കും ഇടയിലാണ് സമാന്തയുടെ പ്രതിഫലം.
നാല് കോടി രൂപയാണ് അനുഷ്ക ഷെട്ടിയുടെ പ്രതിഫലം.
മൂന്ന് കോടി രൂപയാണ് തമന്ന ഭാട്ടിയയുടെ പ്രതിഫലം.
അഞ്ച് കോടി രൂപയാണ് പൂജ ഹെ​ഗ്ഡെയുടെ പ്രതിഫലം.
2.5 കോടി രൂപ വരെയാണ് ശ്രുതി ഹാസന്റെ പ്രതിഫലം.
3.5 കോടി രൂപയാണ് ഒരു സിനിമയ്ക്ക് രകുൽ പ്രീത് സിം​ഗിന്റെ പ്രതിഫലം.
1.5 കോടി മുതൽ 4 കോടി വരെയാണ് കാജൽ അ​ഗർവാളിന്റെ പ്രതിഫലം.