Tap to Read ➤

50 കോടി മുതൽ 100 കോടി വരെ തെലുങ്കിലെ നായകൻമാരുടെ പ്രതിഫലം

ഇന്ത്യൻ സിനിമയിലെ ബി​ഗ് ബജറ്റ് സിനിമകളുടെ വിള നിലമായാണ് തെലുങ്ക് സിനിമാ ലോകം അറിയപ്പെടുന്നത്. താരങ്ങളുടെ പ്രതിഫലക്കാര്യത്തിലും മറ്റ് ഇൻഡസ്ട്രികളേക്കാൾ വളരെ മുന്നിലാണ് തെലുങ്ക് ഇൻഡ്സ്ട്രി.
abhinand chandran
പ്രഭാസ്
‌പാൻ ഇന്ത്യൻ താരമായി മാറിയ പ്രഭാസ് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം 80 കോടി മുതൽ 100 കോടി രൂപ വരെയാണ്.
അല്ലു അർജുൻ
പുഷ്പ സിനിമയിലൂടെ ബോക്സ് ഓഫീസിൽ വിജയം കൊയ്ത അല്ലു അർജുന്റെ പ്രതിഫലം 40 കോടി രൂപയോളമാണ്.
വിജയ് ദേവരകൊണ്ട
15 കോടി രൂപയാണ് തെലുങ്കിലെ യൂത്ത് ഐക്കൺ ആയ വിജയ് ദേവരകൊണ്ട ഈടാക്കുന്ന പ്രതിഫലം
ബാലയ്യ
20 കോടി രൂപയാണ് നടൻ ബാലയ്യയുടെ പ്രതിഫലം. ചില സിനിമകളിൽ കുറഞ്ഞ പ്രതിഫലവും നടൻ കൈ പറ്റാറുണ്ട്.
നാ​ഗാർജുന
10 കോടി രൂപയാണ് നടൻ നാ​ഗാർജുന ഒരു സിനിമയ്ക്കായി കൈ പറ്റുന്നത്.
രവി തേജ
വർഷങ്ങളായി സൂപ്പർ സ്റ്റാർ പദവയിൽ തുടരുന്ന രവി തേജ ഒരു സിനിമയ്ക്ക് കൈ പറ്റുന്ന പ്രതിഫലം 20 കോടി രൂപയാണ്
രാം ചരൺ
തെലുങ്ക് സൂപ്പർ സ്റ്റാർ ആയ രാം ചരണും പ്രതിഫലത്തിൽ മുൻപന്തിയിലാണ്. 40 കോടി രൂപയാണ് രാം ചരണിന്റെ പ്രതിഫലം
നാനി
ചെറിയ ബജറ്റ് സിനിമകളുടെ ഭാ​ഗമാവുന്ന നാനി ഒരു സിനിമയ്ക്ക് കൈ പറ്റുന്ന പ്രതിഫലം 10 കോടി രൂപയോളമാണ്