Tap to Read ➤

ബാലതാരങ്ങളായി എത്തി മുൻനിര താരങ്ങളായവർ

ഇന്ത്യൻ സിനിമയിൽ ഇന്ന് മുൻനിരയിലുള്ള താരങ്ങളിൽ ഏറെയും ബാലതാരമായി കരിയർ‌ ആരംഭിച്ചവരാണ്. സിനിമയ്ക്കൊപ്പം വളർന്ന് പ്രേക്ഷകർക്കുള്ളിൽ തങ്ങളുടേതായ സ്ഥാനവും അവർ കണ്ടെത്തി
കമൽ ​ഹാസൻ

1960ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറി
സിലംബരസൻ

പിതാവ് സംവിധാനം ചെയ്ത സിനിമകളിൽ ബാലതാരമായി ഒരു വയസ് മുതൽ അഭിനയിച്ച് തുടങ്ങി
കാളിദാസ്

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാല താരമായി അഭിനയിച്ച് തുടങ്ങി ഇപ്പോൾ മുൻനിര നായകൻ
പ്രണവ് മോഹൻലാൽ

 ഒന്നാമൻ എന്ന ചിത്രത്തിൽ‌ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച പ്രണവ് ആദിയിലൂടെ നായകനായി
ശാലിനി

സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടെയും സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഒരുകാലത്ത് ബേബി ശാലിനി
ശ്രീദേവി

നാലാം വയസിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായി അഭിനയം തുടങ്ങി
വിജയ്

1984ൽ അച്ഛൻ സംവിധാനം ചെയ്ത വെട്രി സിനിമയിൽ ബാല താരമായി തുടക്കം
മീന

നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാല നടിയായി അഭിനയിച്ചാണ് ചലച്ചിത്ര ജീവിതം തുടങ്ങിയത്
കാവ്യാ മാധവൻ

പൂക്കാലം വരവായി, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച് തുടക്കം
വിനോദ ലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക