ഇനിയൽപ്പം വീട്ടുകാര്യം; വിവാഹശേഷം സിനിമ വിട്ട നായികമാര്‍
വിവാഹത്തോടെ സിനിമയോട് 'നോ' പറഞ്ഞ നായികമാര്‍
Saranya KV
2016ലായിരുന്നു മൈക്രോമാക്സ് സിഇഒ രാഹുല്‍ ശര്‍മയുമായുള്ള അസിന്റെ വിവാഹം. തുടര്‍ന്ന് താരം സിനിമയില്‍ നിന്നും ബ്രേക്കെടുക്കുകയും ചെയ്തു
വിവാഹത്തിനു മുമ്പ് തന്നെ താന്‍ വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അസിന് തുറന്നു പറഞ്ഞിരുന്നു
നീണ്ട 5 വര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു നമ്രത ശിരോദ്ക്കറിന്റെ വിവാഹം. തുടര്‍ന്ന് നടി സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു
കുടുംബ ജീവിതത്തിന് പ്രധാന്യം നല്കിയതുകൊണ്ടായിരുുന്നുന നടി ശബാന റാസയും വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്നത്
2002ലായിരുന്നു നടനും സംവിധായകനുമായ ഗോള്‍ഡി ബെഹലുമായുള്ള നടി സോണാലി ബേദ്രയുടെ വിവാഹം. തൊട്ടു പിന്നാലെ സിനിമയോട് താരം ബൈ ബൈ പറയുകയും ചെയ്തു
വിവാഹശേഷം ഭര്‍ത്താവ് രണ്‍ധീര്‍ കപൂറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടി ബബിത കപൂര്‍ സിനിമയില്‍ നിന്നും വിട്ടുനിന്നതെന്നാണ് ഗോസിപ്പുകള്‍
അക്ഷയ് കുമാറുമായുള്ള വിവാഹശേഷമായിരുന്നു പൂര്‍ണമായും സിനിമയില്‍ നിന്നും ട്വിങ്കില്‍ ഖന്ന വിട്ടു നിന്നത്. ഇപ്പോള്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി നോക്കുകയാണ് നടി