Tap to Read ➤

ചുവപ്പ് സാരിയില്‍ നവവധുവായി നയന്‍താര, വിവാഹചിത്രങ്ങള്‍ പുറത്ത്

ആരാധകര്‍ കാത്തിരുന്ന നയന്‍താര- വിഗ്നേഷ് ശിവന്‍ താരവിവാഹത്തിന്റെ ചിത്രങ്ങളിതാ!!
Saranya KV
ജൂണ്‍ 9ന് മഹാബലിപുരത്തെ ഷെറാടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം
നിരവധി താരവിവാഹങ്ങള്‍ നടത്തിയ ശാദി സ്‌ക്വാഡ് ആണ് നയന്‍താര - വിഗ്നേഷ് വിവാഹത്തിന്റെ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ്
സംവിധായകന്‍ ഗൗതം മേനോനാണ് വിവാഹത്തിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ റിപ്പോര്‍ട്ടകള്‍ വന്നിരുന്നു
താരവിവാഹം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് വഴി സ്ട്രീം ചെയ്യും എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്
ഷാരൂഖ് ഖാന്‍, രജനീകാന്ത്, ശരത് കുമാര്‍, വിജയ് സേതുപതി, രാധിക ശരത് കുമാര്‍, ദിലീപ് തുടങ്ങിയവരായിരുന്നു സിനിമയില്‍ നിന്നും വിവാഹത്തിനെത്തിയ പ്രമുഖര്‍
പ്രശസ്ത മെഹന്ദി ഡിസൈനറായ സെറീനയാണ് നയന്‍താരയുടെ മെഹന്ദി ചടങ്ങുകള്‍ക്ക് പിന്നില്‍
വിവാഹദിനം തമിഴ്‌നാട്ടിലെ 18,000 കുട്ടികള്‍ക്ക് താരങ്ങള്‍ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു
ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് താരവിവാഹം
2017ലായിരുന്നു ഇരുവരും പ്രണയം ആരാധകരോട് പരസ്യമാക്കിയത്
വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് വിഗ്നേഷും നയന്‍താരയും പ്രണയത്തിലാവുന്നത്